Image

കരുതിക്കൂട്ടി ക്രൈം ബ്രാഞ്ച് ; ചോദ്യം ചെയ്യല്‍ കൃത്യമായ ആസൂത്രണത്തോടെ

ജോബിന്‍സ് തോമസ് Published on 23 January, 2022
കരുതിക്കൂട്ടി ക്രൈം ബ്രാഞ്ച് ; ചോദ്യം ചെയ്യല്‍ കൃത്യമായ ആസൂത്രണത്തോടെ

ഹൈക്കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയതോടെ രണ്ടും കല്‍പ്പിച്ചാണ് ക്രൈം ബ്രാഞ്ച് നീക്കം. രാവിലെ ഒമ്പത് മണിക്ക് തന്നെ ദിലീപും കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവര്‍ ചോദ്യം ചെയ്യവിന് എത്തിയിരുന്നു. 

എല്ലാ ദിവസവും വൈകിട്ട് എട്ടു മണിവരെയാണ് ചോദ്യം ചെയ്യലിന് അനുമതി. ഇങ്ങനെ മൂന്നു ദിവസങ്ങള്‍ ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിലെ സാങ്കോതിക ബുദ്ധിമുട്ട് ഇന്നലെ തന്നെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഓരോ ദിവസവും ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വിട്ടയ്ക്കുന്നതിനാല്‍ പ്രതികള്‍ ആ ദിവസം നടന്ന ചോദ്യം ചെയ്യലിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും അടുത്ത ദിവസം എന്ത് പറയണമെന്ന് ആലോചിക്കാനും സാധ്യതയുണ്ടെന്നതാണ് അന്വേഷണ സംഘത്തിന് വിലങ്ങ് തടിയാകുന്നത്. 

എന്നാല്‍ ഈ ബുദ്ധിമുട്ട് പരമാവധി മറികടക്കാന്‍ കഴിയുംവിധമാണ് ചോദ്യം ചെയ്യല്‍ ക്രമീകരിച്ചിരിക്കുന്നതും ചോദ്യവലി തയ്യാറാക്കിയിരിക്കുന്നതും ആദ്യം പ്രതികളെ ഒന്നിച്ചിരുത്തിയും പിന്നീട് വെവ്വേറെയുമായിരിക്കും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ രണ്ട് ദിവസം കൂടി നീളും.

ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഒരുക്കിയ അഞ്ച് മുറികളിലായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബുധനാഴ്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും കൊച്ചിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊഴി ബുധനാഴ്ച എടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക