Image

കൂട്ടം കുറച്ചാല്‍ നേട്ടം കൂടും ; ജില്ലാ കളക്ടറുടെ പോസ്റ്റിന് ട്രോള്‍ പൂരം

ജോബിന്‍സ് തോമസ് Published on 23 January, 2022
കൂട്ടം കുറച്ചാല്‍ നേട്ടം കൂടും ; ജില്ലാ കളക്ടറുടെ പോസ്റ്റിന് ട്രോള്‍ പൂരം

കോവിഡ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി തൃശൂര്‍ ജില്ലാ കളക്ടര്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിന് പരിഹാസ കമന്റുകളുമായി ആളുകള്‍. ആദ്യം പോസ്റ്റിട്ടപ്പോള്‍ കമന്റ് ബോക്‌സില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ചിത്രങ്ങളാണ് ആളുകള്‍ കൂട്ടത്തോടെ കമന്റിട്ടത്. 

ഇതേ തുടര്‍ന്ന് പേജ് കൈകൈര്യം ചെയ്യുന്നവര്‍ കമന്റ് ബോക്‌സ് ഓഫാക്കി. പിന്നീട് കമന്റ് ബോക്‌സ് ഓണാക്കിയെങ്കിലും ആദ്യം ഇട്ട ഈ കമന്റുകള്‍ ഒളിപ്പിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയുള്ള തൃശൂര്‍ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 200 ഓളം പേര്‍ പങ്കെടുത്ത സമ്മേളനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. 

ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാല്‍ നേട്ടം കൂടും. പോസ്റ്റ് വന്നതും തലങ്ങും വിലങ്ങും കമന്റുകള്‍ പറന്നെത്തയും . ഈ പോസ്റ്റ് വലിയ ബോര്‍ഡിലാക്കി സമ്മേളനനഗരിയില്‍ തൂക്കിയിടാം എന്നു വരെ കമന്റുകള്‍ വന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക