Image

ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍;'വിവാഹം മാറ്റിവയ്ക്കുന്നു'വെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ

Published on 23 January, 2022
ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍;'വിവാഹം മാറ്റിവയ്ക്കുന്നു'വെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ

ന്യൂസിലാന്റ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ .

'തന്റെ വിവാഹ ചടങ്ങുകള്‍ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം താനും ചേരുന്നു.ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു'- പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ പറഞ്ഞു.

പൂര്‍ണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ദ തീരുമാനിക്കുകയായിരുന്നു. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്ദയുടെ വരന്‍. മൂന്നുവയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക