Image

കൊവിഡ് കാലത്ത് കുതിച്ചുയര്‍ന്ന് 'ഡോളോ 650' വില്‍പ്പന

Published on 23 January, 2022
കൊവിഡ് കാലത്ത് കുതിച്ചുയര്‍ന്ന് 'ഡോളോ 650' വില്‍പ്പന

 

കൊവിഡ് കാലത്ത് കുതിച്ചുയര്‍ന്ന് 'ഡോളോ 650' വില്‍പ്പന .മരുന്ന് വിപണിയില്‍ പ്രചാരത്തില്‍ പിന്നിലായിരുന്ന ഡോളോയുടെ വന്‍ വളര്‍ച്ചയാണ് കൊവിഡ് കാലത്ത് ഇന്ത്യ കണ്ടത്.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന മൈക്രോ ലാബ്സ് എന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് 1983 ലാണ് ദിലീപ് സുരന എത്തുന്നത്.മരുന്ന് വിപണിയില്‍ എതിരാളികളില്ലാതെ പ്രവര്‍ത്തിച്ച പാരസെറ്റാമോള്‍ 500 നേക്കാള്‍ ഫലവത്തായ മരുന്ന് എന്ന നിലയിലാണ് ഡോളോ 650 എംജി 1993 ല്‍ മൈക്രോ ലാബ്സ് രംഗത്തിറക്കിയത്.

പനിക്കും ശരീര വേദനയ്ക്കുമുള്ള മരുന്ന് പാരസെറ്റാമാള്‍ 650 വിഭാഗത്തില്‍ ഒന്നാമതെത്തി. പതിറ്റാണ്ടുകളോളം ഈ രംഗത്ത് മുന്നിലുണ്ടെങ്കിലും പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്ബനി ഒരു രൂപ പോലും പരസ്യത്തിന് ചെലവാക്കിയില്ല.രോഗികള്‍ പരസ്പരം ഡോളോ 650 നിര്‍ദ്ദേശിച്ചതോടെ അത് വലിയ തോതില്‍ കമ്ബനിയുടെ വിപണിയിലെ സ്വീകാര്യതയും വില്‍പ്പനയും വര്‍ധിപ്പിച്ചു.

കൊവിഡ് കാലത്ത് 600 ലേറെ മെഡിക്കല്‍ റെപ്രസെന്ററ്റീവുമാരും മാനേജര്‍മാരും രംഗത്തിറങ്ങി. ഡോളോ 650 ക്ക് ഒരിടത്തും ദൗര്‍ലഭ്യം ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് കമ്ബനി പ്രതിനിധികള്‍ പ്രവര്‍ത്തിച്ചതെന്നും ദിലീപ് സുരന പറയുന്നു.

ആഭ്യന്തര വിപണിയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണ് കമ്ബനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അമേരിക്കയിലും യൂറോപ്പിലും കൂടുതല്‍ പ്രാധാന്യം നല്‍കാനും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില്‍പ്പന വര്‍ധിപ്പിക്കാനും കമ്ബനി ആഗ്രഹിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക