Image

സഹകരിക്കുന്നില്ല ; ദിലീപിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് ക്രൈം ബ്രാഞ്ച്‌

ജോബിന്‍സ് തോമസ് Published on 23 January, 2022
സഹകരിക്കുന്നില്ല ; ദിലീപിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് ക്രൈം ബ്രാഞ്ച്‌

ദിലീപ് ക്രൈംബ്രാഞ്ചുമായി ചോദ്യം ചെയ്യലില്‍ വേണ്ടവിധത്തില്‍ സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളാണെന്നും തെളിവുള്ള കാര്യങ്ങളില്‍ പോലും തീര്‍ത്തും നിഷേധാത്മകമായാണ് ദിലീപ് മറുപടി നല്‍കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തന്റെ ജീവിതത്തില്‍ ഒരാളെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കാര്യം നിഷേധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ട ദിലീപിന്റെ പരാമര്‍ശങ്ങളും വിശ്വാസയോഗ്യമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്റെ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടില്‍ നിന്ന് പ്രതികള്‍ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരീ ഭര്‍ത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു.  8.52 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായി. 9 മണിക്ക് തന്നെ നടപടികള്‍ തുടങ്ങുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക