Image

അമേരിക്കയില്‍ ജനാധിപത്യം അപകടത്തിലോ?# 1 ഫാസിസത്തില്‍നിന്നും സ്വേച്ഛാധിപത്യത്തില്‍നിന്നും ജനാധിപത്യം കഷ്ടിച്ചു രക്ഷപെട്ടോ?( സി. ആന്‍ഡ്രൂസ് )

ചെറിയാന്‍ ആന്‍ഡ്രൂസ് Published on 24 January, 2022
അമേരിക്കയില്‍ ജനാധിപത്യം അപകടത്തിലോ?# 1  ഫാസിസത്തില്‍നിന്നും സ്വേച്ഛാധിപത്യത്തില്‍നിന്നും ജനാധിപത്യം കഷ്ടിച്ചു രക്ഷപെട്ടോ?( സി. ആന്‍ഡ്രൂസ് )

2020 നവംബര്‍ 3നു അമേരിക്കയിലെ അമ്പത്തിയൊമ്പതാം പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഭരണത്തില്‍ ഇരുന്ന ഡൊണാള്‍ഡ് ട്രമ്പും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും ആയിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മുന്‍ വൈസ് പ്രസിഡണ്ട് ജോ ബൈഡനും കാലിഫോര്‍ണിയ സ്റ്റേറ്റില്‍  നിന്നുള്ള യു  എസ് സെനറ്റര്‍ കമല ഹാരിസും ആയിരുന്നു.ഈ  ഇലക്ഷന്‍ പല മുന്‍കാല റെക്കോർഡുകളും ഭേദിച്ചു. അവ ഇപ്രകാരമാണ്: 1] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് 2]  രണ്ടു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളും മുൻകാലങ്ങളിലേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി. 3] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ തപാല്‍ മാര്‍ഗം ചെയ്യപ്പെട്ടു. 4] ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേരത്തെയുള്ള വോട്ടിംഗ് രീതി(ഏർളി വോട്ടിങ്) ഉപയോഗിച്ചു. 5] അമേരിക്കയില്‍ ആദ്യമായി ഭീകരാക്രമണത്തിലൂടെ ഭരണത്തില്‍ തുടരാന്‍ തോറ്റ സ്ഥാനാര്‍ഥി ശ്രമിച്ചു. 6] അമേരിക്കയുടെ ശത്രുക്കള്‍ ഉള്ളില്‍ത്തന്നെയുണ്ട് എന്നും അവര്‍ ആരെന്നും വെളിവാക്കപ്പെട്ടു. 
        മുന്‍കാല  റെക്കോർഡുകളെ തകര്‍ക്കുന്നതായിരുന്നു 2008ല്‍ ബറാക് ഒബാമയ്ക്ക് ലഭിച്ച 69. 5 മില്യന്‍ വോട്ടുകള്‍. എന്നാല്‍, 2020ല്‍ ഇരു സ്ഥാനാര്‍ത്ഥികളും കൂടുതല്‍ വോട്ടുകള്‍ നേടി. ട്രംപിന്  74 മില്യണില്‍ അധികവും 81  മില്യണില്‍ അധികം വോട്ടുകള്‍ ബൈഡനും ലഭിച്ചു. അതായത്, ട്രമ്പിനേക്കാള്‍ 7  മില്യണില്‍   അധികം വോട്ടുകള്‍  ബൈഡനു ലഭിച്ചു. പൊതുവായി ചെയ്യപ്പെടുന്ന വോട്ടുകളുടെ കൂടെ ഓരോ സ്റ്റേറ്റിനും വീതിച്ചിട്ടുള്ള ഇലക്റ്ററല്‍ വോട്ടുകളുടെ ഭൂരിപക്ഷം കൂടി വേണം പ്രസിഡണ്ട് ഇലക്ഷനില്‍ ജയിക്കാന്‍. അന്‍പതു സ്റ്റേറ്റുകള്‍ക്ക് 538 ഇലക്റ്ററല്‍ കോളജ് വോട്ടുകള്‍ ഉണ്ട്. മിനിമം 270 ഇളക്റ്ററല്‍ കോളജ്  വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥി പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെടും. 2016ലെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍  പൊതു വോട്ടുകള്‍ ലഭിച്ചത് ഹിലരി ക്ലിന്റനായിരുന്നെങ്കിലും  ട്രമ്പിനാണ് കൂടുതല്‍ എലക്ട്രല്‍ കോളജ് വോട്ടുകള്‍ ലഭിച്ചത്.
  2020ല്‍ 306 ഇളക്റ്ററല്‍ കോളജ് വോട്ടുകള്‍ ബൈഡനും 232 ഇലക്റ്ററല്‍ കോളജ്  വോട്ടുകള്‍ ട്രമ്പിനും ലഭിച്ചു. ജയിക്കാന്‍ ആവശ്യമായ 270 ഇലക്റ്ററല്‍ കോളജ്  വോട്ടുകളേക്കാള്‍ 38 വോട്ടുകള്‍ കുറവാണ് ട്രമ്പിനു ലഭിച്ചത്. 7  മില്യണില്‍ അധികം  പോപ്പുലര്‍ വോട്ടും {51.3 %}  74  ഇലക്റ്ററല്‍ കോളജ് വോട്ടും  ട്രമ്പിനേക്കാള്‍ കൂടുതല്‍  നേടി ബൈഡന്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 46 .9 % വോട്ടുകള്‍ ട്രമ്പിനും 51.3% വോട്ടുകള്‍ ബൈഡനും ലഭിച്ചു.   100 വര്‍ഷത്തിനുള്ളില്‍ അഞ്ചാം പ്രാവശ്യവും 1992നു ശേഷവും, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യമായുമാണ് ഭരണത്തിലിരിക്കുന്ന പ്രസിഡണ്ട് പരാജയപ്പെടുന്നത്. ക്രിസ്ത്യന്‍ മൗലികവാദികള്‍ 1992 ല്‍ ജിമ്മി കാര്‍ട്ടര്‍ക്കു ആദ്യ തവണ  കൊടുത്ത പിന്തുണ പിന്‍വലിച്ചതാണ് കാര്‍ട്ടര്‍ രണ്ടാം പ്രാവശ്യം തോല്‍ക്കാൻ കാരണം.  
  
  പ്രതീക്ഷയില്‍ വളരെയധികം വോട്ടുകള്‍ ഏര്‍ളി വോട്ടിങ്ങിലും, പോസ്റ്റല്‍ വോട്ടിങ്ങിലും ഉണ്ടായത് നിമിത്തം പല സ്റ്റേറ്റുകളിലും വോട്ടെണ്ണൽ  നവംബര്‍ 3ന്  പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല, അതിനാല്‍ ഫൈനല്‍  ഫലപ്രഖ്യാപനവും താമസിച്ചു. തപാല്‍ വോട്ടുകളും  ഏര്‍ളി വോട്ടിങ്ങിലും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് ഡെമോക്രാറ്റുകളാണ്.  നവംബര്‍ മൂന്നിലെ ഇല്കഷന്‍ ദിവസം ചെയ്യുന്ന വോട്ടുകള്‍ എണ്ണിയതിനുശേഷമാണ് പല സ്റ്റേറ്റുകളിലും തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. അതിനാല്‍, നവംബര്‍ 7 വരെ വോട്ടെണ്ണല്‍ തുടര്‍ന്നു. ഫൈനല്‍ ഫലപ്രഖ്യാപനവും താമസിച്ചു. ഭൂരിപക്ഷം വോട്ടുകള്‍ എണ്ണപ്പെട്ടപ്പോള്‍  വിജയി ആരാണെന്നു മുന്‍കൂട്ടിത്തന്നെ അറിയാനും സാധിക്കും. 
  
 ഇലക്ഷനുശേഷം: 
-----------------------------
  അമേരിക്കയിലെ പല സ്റ്റേറ്റുകളില്‍ ചിലത് സ്ഥിരം റിപ്പപ്ലിക്കന്‍ പാര്‍ട്ടിയെ ജയിപ്പിക്കും, മറ്റു ചിലത് സ്ഥിരം ഡെമോക്രാറ്റിക് പാര്‍ട്ടിയെ ജയിപ്പിക്കും. ബാക്കിയുള്ള സ്റ്റേറ്റുകള്‍ -സ്വിങ് സ്റ്റേറ്റുകള്‍- ആണ്; അവിടെ ഫലം മാറിയും മറിഞ്ഞും ഇരിക്കും. ചിലപ്പോള്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയും ചിലപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ജയിക്കും.  ദേശീയ തലത്തില്‍ വിധി നിര്‍ണ്ണയിക്കുന്നത്. ഇലക്ഷന് മുമ്പേ തന്നെയും ഇലക്ഷന്‍ ദിവസവും ഇലക്ഷന് ശേഷവും തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടെന്ന് ട്രമ്പ് അനുയായികള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. 'നമ്മള്‍ തോറ്റാല്‍ അത് ഇലക്ഷനില്‍ ക്രമക്കേടുകള്‍ നിമിത്തമായിരിക്കും എന്ന് ട്രമ്പും മറ്റു നേതാക്കളും മുന്‍കൂട്ടി പ്രചരണം നടത്തിയിരുന്നു. ക്രിസ്ത്യന്‍ മതവാദികള്‍, വെള്ളക്കാരിലെ തീവ്രവാദി ഗ്രുപ്പുകള്‍ ഇവരൊക്കെ ഉൾപ്പെടുന്ന വന്‍ ഗ്രുപ്പിനെ ട്രംപ്ലിക്കന്‍സ് എന്നാണ്  അറിയപ്പെടുന്നത്. ഇവര്‍ അനേകം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഇലക്ഷനില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് അവര്‍ വളരെയധികം വ്യപകമായി പ്രചരിപ്പിച്ചു.  പല സ്റ്റേറ്റുകളിലും  തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസങ്ങളിലും പല അട്ടിമറികളും നടത്താന്‍ ട്രംപ്ലിക്കന്‍സ് ശ്രമിച്ചു. പ്രത്യേകിച്ചും സ്വിങ് സ്റ്റേറ്റുകളില്‍ അവര്‍  പല അട്ടിമറികളും നടത്തി; വോട്ടെണ്ണല്‍ തടസപ്പെടുത്തി, കള്ള വോട്ടുകള്‍ ചെയ്തിട്ടുണ്ട് എന്ന് തെളിവുകള്‍ ഇല്ലാതെ വാദിച്ചു. അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍, വിവിധ സ്റ്റേറ്റുകളിലെ ഇലക്ഷന്‍ അധികാരികള്‍; ട്രംപ്ലിക്കന്‍സിന്റെയും ട്രമ്പിന്റെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും പ്രഖ്യാപിച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും സുരഷിതമായ ഇലക്ഷന്‍ നടന്നിട്ടില്ല എന്ന് ഫെഡറല്‍ ഏജന്‍സികളും പ്രഖ്യാപിച്ചു. എന്നാല്‍, ട്രമ്പിന്റെ അഭിഭാഷകരായ റൂഡി ജൂലിയാനി, സിഡ്നി പൗവെല്‍, ചില റിപ്പപ്ലിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍,  തീവ്ര ട്രംപ്ലിക്കന്‍സ് തുടങ്ങിയവർ വ്യാജ ആരോപണങ്ങള്‍ തുടര്‍ന്നു. ഇലക്ഷന്‍ റിസള്‍ട്ടുകള്‍ അട്ടിമറിക്കാനും ശ്രമിച്ചു. ഇവര്‍ 63 കേസുകള്‍ ഫയല്‍ ചെയ്തു. ഇലക്ഷനില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച്  മറ്റുള്ളവരെ കബളിപ്പിക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം. കൊടുത്ത കേസുകള്‍ പലതും അവര്‍ തന്നെ പിന്നീട് പിന്‍വലിച്ചു, മറ്റുള്ളവയെ കോടതികള്‍ തള്ളിക്കളഞ്ഞു. 

     തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, ഇലക്ഷനിൽ ഗൂഢാലോചനയും കള്ളവോട്ടുകളും നടന്നു, മരിച്ചവരുടെ വോട്ടുകള്‍ മറ്റാരോ ചെയ്തു, എന്നിങ്ങനെയുള്ള വ്യാജ  ആരോപണങ്ങള്‍ അവര്‍ വ്യാപിപ്പിച്ചു. ഓരോ സ്റ്റേറ്റിലെയും  പ്രത്യേകിച്ചും റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ അധികാരികളെയും കോണ്‍ഗ്രസ്സ് അംഗങ്ങളെയും ഇലക്ഷന്‍  സര്‍ട്ടിഫൈ   ചെയ്യുന്നതില്‍നിന്നും ഭീഷണിപ്പെടുത്തുകയും  വിലക്കുകയും ചെയ്തു. ഇല്കഷന്‍ റിസള്‍ട്ട് മാറ്റി തിരുത്തി ട്രമ്പിനെ വിജയി ആയി പ്രഖ്യാപിക്കാന്നും  ആവശ്യപ്പെട്ടു.   ജോര്‍ജിയ സ്റ്റേറ്റിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെ ട്രമ്പ് തന്നെ നേരിട്ട് വിളിച്ചു. ട്രമ്പിനെ വിജയിപ്പിക്കാന്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. ഇലക്ഷനില്‍ അഴിമതി നടന്നു എന്നുപറഞ്ഞുകൊണ്ട്  അക്കാരണത്താൽ  ഇലക്ഷന്‍ അസാധുവാക്കാന്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്റ്റേറ്റിനോടും ആവശ്യപ്പെട്ടു. അങ്ങനെ ട്രമ്പിന്  വീണ്ടും അധികാരത്തില്‍ തുടരാനുള്ള  അവസരം ഉണ്ടാക്കാനും ആവശ്യപ്പെട്ടു. ഇലക്ഷൻ  സര്‍ട്ടിഫൈ ചെയ്യരുതെന്ന് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ടു. പെന്‍സ് വഴങ്ങില്ല എന്ന് കണ്ടപ്പോള്‍  സര്‍ട്ടിഫിക്കേഷന്‍ തടയുക എന്ന ലക്ഷ്യത്തോടെ  ജനുവരി 6 ന്  ക്യാപിറ്റോൾ  ആക്രമിക്കുകയും ചെയ്തു.

വൈസ് പ്രസിഡണ്ടാണ്  ഇലക്റ്ററല്‍ കോളജ് വോട്ടുകള്‍ കോണ്‍ഗ്രസില്‍ എണ്ണി ഫൈനല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓരോ സ്റ്റേറ്റുകളില്‍നിന്നും അയച്ചുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആണ് വൈസ് പ്രസിഡണ്ട് കോണ്‍ഗ്രസ്സില്‍ എണ്ണി ഫലം അറിയിക്കേണ്ടത്. ചില റിപ്പബ്ലിക്കൻ  സ്റ്റേറ്റുകളില്‍ നിന്നും വ്യാജ  സര്‍ട്ടിഫിക്കറ്റുകള്‍ റിപ്പബ്ലിക്കൻസ് ഉണ്ടാക്കി അയച്ചുകൊടുത്തു. ബൈഡന്‍ ഭരണത്തിലേക്ക് അധികാരകൈമാറ്റത്തിന്റെ  ഔദ്യോഗിക ചടങ്ങുകള്‍ക്ക് ട്രമ്പ് ഭരണകൂടം സഹകരിച്ചില്ല. വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തീവ്ര ആക്രമണം ആയിരുന്നു ജനുവരി 6 ന്  നടന്നത്.

ട്രമ്പ്, മക്കള്‍, അഭിഭാഷകർ, കുറേ  സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്സ് അംഗങ്ങള്‍, മിലിട്ടറിക്കാര്‍, പോലീസുകാര്‍ , വെള്ളക്കാരിലെ തീവ്രവാദികള്‍, ഭീകരവാദികള്‍, മറ്റു ട്രംപ്ലിക്കന്‍സ് ഇവരൊക്കെ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍നിന്നും ക്യാപ്പിറ്റോൾ  ആക്രമിക്കാനും ഇലക്ഷൻ  സര്‍ട്ടിഫിക്കേഷന്‍ തടയാനും  ജനുവരി 6 ന്  ഒന്നിച്ചുകൂടി ക്യാപ്പിറ്റോൾ  ആക്രമിച്ചു. ഇവരുടെ കൈയില്‍ പലവിധ മാരക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിലങ്ങുകളും ഉണ്ടായിരുന്നു.തൂക്കുമരവും തയ്യാറാക്കിയിരുന്നു.  ക്യാപ്പിറ്റോൾ  തകര്‍ത്ത്  ഇവര്‍ ഉള്ളില്‍ കയറി. മൈക്ക്  പെന്‍സ്,ഹൗസ് സ്പീക്കർ  നാന്‍സി പെലോസി മറ്റു ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവരെ കൊല്ലുക എന്നതുകൂടിയായിരുന്നു ലക്ഷ്യം. ഭീകരതയിലൂടെ ഭരണം പിടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. അക്രമികളില്‍ അനേകരെ പിടികൂടി; ചിലര്‍ ശിക്ഷിക്കപ്പെട്ടു, മറ്റുള്ളവര്‍ വിധിക്കായി തടവില്‍ കഴിയുന്നു. പിടികിട്ടാപുള്ളികളെ എഫ് ബി ഐ തിരയുകയും ചെയ്യുന്നു. 

   ഭീകരാക്രമണം നടന്നപ്പോള്‍ പെന്‍സ്, പെലോസി, മറ്റു അംഗങ്ങള്‍ എന്നിവരെ  സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. അവസാനം ഇലക്ഷന് രണ്ടു മാസങ്ങള്‍ക്കു ശേഷം ജനുവരി 7 ന്  ബൈഡന്റെ  വിജയം സര്‍ട്ടിഫൈ ചെയ്യപ്പെട്ടു.   വേണ്ട സമയത്തും ആവശ്യത്തിനും സുരക്ഷിതത്വം ഇവര്‍ക്ക് ലഭിച്ചില്ല. ഇതില്‍ ട്രമ്പിന്റെയും അനുയായികളുടെയും  പങ്കും നീക്കങ്ങളും ഹൗസ് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്. എക്സിക്യൂട്ടീവ്  ഓര്‍ഡറിലൂടെ വോട്ടിംഗ് മെഷിനുകള്‍ പിടിച്ചെടുക്കാന്‍ ട്രമ്പ് ശ്രമിച്ചു എന്ന വിവരവും  ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 
[തുടരും] 

Join WhatsApp News
JoJo Ninan., CA 2022-01-24 09:58:09
വളരെ ഭംഗിയായ ഭാഷയിൽ വളരെ ലളിതമായി അമേരിക്കൻ പൊളിറ്റിക്സ് സാദാരണക്കാർക്കു മനസിലാക്കാൻ പാകത്തിന് വളരെ വിശദമായി എഴുതിയിരിക്കുന്നു. വീണ്ടും കൂടുതൽ പ്രതീഷിക്കുന്നു. സത്യം കൂടുതൽ പുറത്തു വരട്ടെ!. Save our Democracy.
Shaji Abraham, Cochin 2022-01-24 10:10:31
നിങ്ങൾ എന്തുകൊണ്ട് ഇന്ന് ലോകം മുഴുവൻ നേരിടുന്ന അപകടത്തെക്കുറിച്ചു എഴുതുന്നില്ല? ആർക്ക് വേണം അമേരിക്ക?. ഒമൈക്രോണ്‍ അണുബാധ കാട്ടു തീ പോലെ പടര്‍ന്നു പിടിച്ചു തുടങ്ങി. ബഹുഭൂരിപക്ഷം ആളുകള്‍ക്കും വൈറസ് ലഭിക്കും. കൂടുതല്‍ ആളുകളിലും വൈറസ് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കില്ല. എങ്കിലും, ആശുപത്രികളില്‍ അഡ്മിറ്റാകേണ്ടി വരുന്നവരുടെ എണ്ണവും ആനുപാതികമായി കൂടും. അവരെയും അതോടൊപ്പം കോവിഡ് ഇതര രോഗികളെയും ഒരേ പോലെ ഉള്‍ക്കൊള്ളുക എന്നതായിരിക്കും അടുത്ത ഒന്നൊന്നര മാസക്കാലം കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Anu A.Mathews 2022-01-24 10:31:45
2017 ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ആകസ്മികമായിരുന്നില്ല. അതിനു പിന്നില്‍ മുസ്ലിം വോട്ടുകള്‍ വിഭജിച്ചും ദലിത് വോട്ടുകളും ഓബിസി വോട്ടുകളും കേന്ദ്രീകരിക്കുന്നതിനെ തടഞ്ഞും വളരെ റൂട്ടടായിട്ടുള്ള, കൃത്യമായ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഉണ്ടായിരുന്നു. ഇന്ത്യയിൽ ഇന്ന് നടക്കുന്ന കാര്യം അല്ലേ നമ്മളെ ബാധിക്കുന്നതു. പിണറായി അമേരിക്കയിൽ എത്തിയതാണോ ഇത്തരം ഒരു ആർട്ടിക്കിൾ വരാൻ കാരണം? ട്രംപിന്റെ ശിഷ്യൻ ആകുമോ പിണറായി?
Chinu Mohan,NJ 2022-01-24 12:32:37
Eye opening, factual history. When will our Malayalee trumpers will realize the truth? Thanks for the article.
Boby Varghese 2022-01-24 17:00:42
About 600 hooligans, mostly Trump supporters, assembled in Washington D.C. on Jan 6 to protest about the election results. Trump told them to go to Capital Hill and protest " peacefully and patriotically". Trump also offered the service of 20,000 National Guards to protect the city , which the Mayor of the city declined. But the Capital buildings were not protected properly and so the protest rally turned into a riot. Now our pundits are proclaiming that our Govt was almost toppled, our Democracy was almost destroyed, our civilization was almost dismantled. I am wondering that which planet these pundits are living. In a country of 330 million people, 600 rowdies cannot do a shit. Our Democracy is being destroyed by Biden and the present extreme left govt. No country will exist without an enforceable border. Our economy is being shattered. Bidens's son, brother, brother-in-law making tons of money using Biden's name. Two years before, we were a net exporter of oil and today begging to Russia and Saudi to produce more oil for us.
ഉറക്കുണ്ണി 2022-01-24 18:55:30
ബൈഡൻ വെറും കടം, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഭവനരഹിതരുടെ അക്രമങ്ങൾ ഭയന്ന് പെലോസിയൊക്കെ വൻ സുരക്ഷയുള്ള വേലികെട്ടിനുള്ളിലാണ് താമസം. അടുത്ത തിരഞ്ഞെടുപ്പിൽ സെനറ്റും ഹൗസും സമാധാനത്തിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസ് പിടിച്ചെടുക്കും. ട്രംപ് വന്നാൽ സാധാരണക്കാർക്ക് സമാധാന ജീവിതം, ഈ ഭരണം ഇങ്ങനെ തുടർന്നാൽ റെയിൽവേ പ്ലാറ്റ്ഫോം പോലും മരണകിടക്കയാകും.
John 2022-01-24 19:55:28
This is an essay written by a person who has no knowledge of American democracy and its constitution. Please do not write anything based on information received from CNN and MSNBC. When the electoral college start counting votes US congress members can challenge the validity. In several prior presidential elections that took place. Bush two times and Trump one time by members from the Democrat party. Hillary Clinton never accepted the election of Trump as legitimate. The country went through the Russia collusion drama for three years. About January 6 riot some people with criminal intent smashed into the Congress building among them there were BLM and Antifa members . Protest peacefully is a civil right of every citizen. Trump said that clearly that day "protest peacefully". Your suggestion that was premeditated is nothing but garbage. Democracy will be in danger if the Biden administration succeeds in abolishing the election laws that exist today.
Malayalee 2022-01-25 00:19:16
The former president was a shame for the country and for the democracy. A constant lier with no moral values, supported by white supremacists, and many terrorist-like people made it clear on Jan 6, 2021, how dangerous the guy was trying to kill congressmen and even his own vice president to stay in power and he thought to rule like Russian president and the North Korean President as a dictator.(they were his true friends).He would have wiped off the minorities creating division (using the rule "divide and rule". It is mistake to support such ideas for our (malayalees) own existence.In my 45 years here, I could never imagine such people will be in power in this beautifu land whose motto is "In God we trust". So please think before you all vote next time.
George Mathews. MA 2022-01-25 10:37:11
Judges have approved a request for a special grand jury by the Georgia prosecutor who's investigating whether former President Donald Trump and others broke the law by trying to pressure Georgia officials to throw out Joe Biden's presidential election victory. Fulton County District Attorney Fani Willis last week sent a letter to county superior court Chief Judge Christopher Brasher asking him to impanel a special grand jury. Brasher issued an order Monday saying the request was considered and approved by a majority of the superior court judges. The special grand jury is to be seated May 2 for a period of up to a year, Brasher's order says. Fulton County Superior Court Judge Robert McBurney is assigned to supervise and assist the special grand jury.
Jamal A.Rahiman 2022-01-25 10:40:14
According to a recent court filing by the New York attorney general, former President Donald Trump’s business empire may be in serious peril. Of course, we have seen this movie before – Trump faces seemingly insurmountable legal challenges, only to emerge unscathed. From special counsel Robert Mueller’s investigation of Russian election interference to the impeachment trial for Trump’s role in the Jan. 6 attack on the U.S. Capitol, and countless episodes in between, Trump seems to always avoid legal accountability. But the investigation underway by New York Attorney General Letitia James has the potential to hit Trump where it may matter most to him – his wallet. The investigation is civil in nature, meaning that no prison time is possible, but enormous amounts of money are at stake. If successful, a civil action for fraud under New York law could expose Trump to millions of dollars in damages and restitution and even dissolution of his business. Subpoenas for the Trump family In fact, it was a civil investigation by James’ predecessor that led to the 2018 dissolution of the Trump Foundation, billed as the charitable arm of the Trump Organization, based on a “shocking pattern of illegality.”
Pastor John Abraham 2022-01-25 11:35:48
Trump Could Still Lead the U.S. to Civil War—Even if He Doesn't Run in 2024. Our country has become increasingly divided, with race now playing a central role in debates over policing, immigration, healthcare, even the teaching of history. Could the country fracture as a result of this polarization?- Malayalees need to be aware we are targets of white extremists. Our children's future is in danger. Don't listen to ignorant Malayalees who worship trump to mislead you. Do not listen to their lies. If you keep listening to them after a while you too will accidentally repeat them and become a liar.
Sunitha Devadas. Virginia 2022-01-25 12:45:08
The Republican Party has finally found the weapon that they believe will help them get re-elected in 2022 and 2024. It was embodied in Trump’s character all along. But now it is clear as day and ready to be used. That weapon is serial lying. Trump taught them how this valuable tool works: If a lie is repeated often enough — week after week, month after month — it becomes both relevant and convincing. It has led to voter fraud, and now has given birth to voter suppression. This is the weapon, engendered through serial lying, that Republicans think will ensure their re-election. Voter suppression, in all of its aspects, like gerrymandering district maps; eliminating drop boxes near counties where Black, Brown and Hispanic voters live; allowing Republican legislators to assign illegal representatives to count ballots; and requiring mail-in ballots to be received on or before Election Day in order to be counted. Indeed, strategies for voter suppression are almost limitless; all it takes is a sinister and an autocratic imagination. JOE LYONS Burlington This article originally appeared on Times-News: Burlington citizen says Trump's lies are useful in Republican election
Samuel Johnson. 2022-01-25 10:57:04
A Florida man has pleaded guilty to threatening to kill Alexandria Ocasio-Cortez and Nancy Pelosi, two leading Democrats in Congress, and Kim Foxx, a prominent district attorney in Illinois. The US attorney’s office for the southern district of Florida said Paul Vernon Hoeffer, 60, entered his plea in federal court in Fort Pierce on Friday. Hoeffer admitted calling Pelosi’s Washington office in March 2019, threatening “to come a ‘long, long, way’ to rattle her head with bullets and cut her head off”. He admitted a call to Foxx on the same day, saying bullets would “rattle her brain”. In November 2020, Hoeffer called the office of Ocasio-Cortez, a leading progressive from New York. This time, the DoJ said, Hoeffer “threatened that he would ‘rip her head off’, and told her to sleep with one eye open”. Citing the plea agreement, NBC News reported that Hoeffer also “warned of ‘all-out war’ and a ‘civilian army’” and made racist remarks in his call to Foxx. Hoeffer made his calls before the attack on the US Capitol on January 6, 2021, in which supporters of Donald Trump sought to overturn his election defeat. Some looked for lawmakers to capture or kill. One rioter, from Texas, faces charges including a threat to “assassinate” Ocasio-Cortez. His case has yet to be tried. Capitol police have reported an increase in threats against lawmakers. NBC cited the chief of Capitol police, J Thomas Manger, as saying there were about 9,600 threats in 2021, up from more than 8,000 in 2020.
TRUMP VS BIDEN 2022-01-25 14:38:49
Barak Obama - the former president said: "Don't underestimate Joe's ability to f... things up." At least the one closer to the current president said the truth.
JOBY GEORGE 2022-01-25 17:36:28
Telling LIES & spreading LIES- is the survival trick of republicans and sad our Malayalees believe them. Jim Acosta set the internet abuzz after dubbing former president Donald Trump “the Mussolini of Mar-a-Lago.” During a segment on CNN Newsroom, Acosta looked into what would have happened if Trump had gotten away with the attempted coup on Jan 6 and blasted Republicans for trying to block any investigation into the deadly attack. Acosta went on to say that Trump’s coup attempt failed and credited former vice-president Mike Pence for it. “Fortunately, it did not happen. Mike Pence did not go along. Trump failed. The Mussolini of Mar-A-Lago can seize and another breadstick from the buffet down to this club, but he can’t seize our elections, at least not yet. If trumplicans come back to power Malayalees & their children will be kickedout.
Political Observer 2022-01-27 03:53:32
A lot of Malayalees are so fascinated with the lies of Mr. Trump. In the comment section of “emalayalee'' you can see the names of these people who accuse him of lying. It is true that lying is not a good thing. Yet, why do you target only Trump? What about Mr. Biden? Has he lied or are his lies better lies than Trump? Now, the next question is to you, the accusers. Have you always been in the “Angel’s list”? Time for a self-evaluation . Is it really fun to point out the lies of others while hiding behind a fake name and protecting Mr. Biden? Let us look at some of the lies. Do you remember about fracking? Do you remember how he supported his son saying that he didn't know anything about his business dealings? He said he was going to get all the Americans out of Afghanistan. Did he do it? He said he was going to end the pandemic. Did he? He blamed Mr. Trump for being responsible for the "x" number of deaths due to COVID 19. Also, he said “Anybody who is responsible for that many deaths shouldn’t be in the White House ''. After surpassing the number of Mr. Trump, who is still in the White House? The list of failures are so many. Yet our Malayalees friends only see problems with Mr. Trump. Why is this? There are only a few explanations. The “fair” thinking part of the brain ceased functioning. The next possible explanation is that they are afraid to tell the truth. One humble request to these folks is that do not insult the intelligence of the majority of Malayalees. With all the reforms that Mr. Biden is “credited” in his first year in office, how many of you Agree with? Do you remember the gas prices when Mr. Trump was in office? America became energy independent first time in the last 75 years. As covid 19 took hold of the entire world, Mr. Trump promised and delivered vaccines before the end of 2020. International community was afraid to deal with Mr. Trump. What do you see now? What about inflation? What about the open border and the consequences? Everything is justified because you hate Trump, right? Try to compare the accomplishments of Mr. Trump to that of Mr. Biden. If you cannot see the differences, you are in big trouble. Please learn to see with an unbiased mind. I know some of you can. There is nothing wrong with resuscitating the dead brain cells. Will you give a fighting chance to your “PEANUT BRAIN”? Good luck!
RAJAN ABRAHAM, C A 2022-01-27 10:41:10
ആട്ടിയ മാവ് പാത്രത്തിലാക്കി വച്ചാല്‍ ആവശ്യത്തിനു പുളിച്ചു പൊങ്ങാന്‍ തുടങ്ങുമ്പോള്‍ തവികൊണ്ടിളക്കി ഉപ്പും ചേര്‍ത്ത് ചൂടായ ദോശക്കല്ലിലോ അപ്പച്ചട്ടിയിലോ ഒഴിച്ച് രുചിയുള്ള അപ്പമോ ദോശയോ ഉണ്ടാക്കി കഴിക്കും.എന്നാല്‍ തക്കസമയത്ത് ഇളക്കാതെ വച്ചിരുന്നാല്‍ ആ മാവ് പുളിച്ചുപൊങ്ങി പാത്രം കവിഞ്ഞൊഴുകി അതിരിക്കുന്ന സ്ഥലവും വൃത്തികേടാകും. പിന്നെ ഇരട്ടി പണിയെടുത്താലേ അവിടം വൃത്തിയാക്കാന്‍ പറ്റൂ..പുളി അധികമായാല്‍ അപ്പത്തിന്റെയും ദോശയുടേയും രുചിയും കുറയും.ഇതേ അവസ്ഥയാണ് നമ്മുടെ മനസ്സിലെ ചിന്തകള്‍ക്കും..ചിന്ത എന്നു പറയുമ്പോള്‍ അതില്‍ കോപം,ദേഷ്യം,സ്നേഹം,വെറുപ്പ്,വിദ്വേഷം അങ്ങനെ പലതും ഉള്‍പ്പെടും....ചിന്തകളെ തക്കസമയത്ത് ഇളക്കി പാകപ്പെടുത്തി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നമുക്കും മറ്റുള്ളവര്‍ക്കും സന്തോഷം നല്കുന്ന വാക്കുകളും പ്രവൃത്തിയും കൊടുക്കാന്‍ കഴിയും.വേണ്ടസമയത്ത് നിയന്ത്രിക്കാതിരുന്നാല്‍ പതഞ്ഞ് നുരഞ്ഞ് പുളിച്ച് പൊങ്ങി തൂകി പരിസരം പോലും വൃത്തികേടാക്കും.അത് എത്ര വൃത്തിയാക്കാന്‍ നോക്കിയാലും ശരിയായി വരികയുമില്ല.മാത്രമല്ല നമുക്കും മറ്റുള്ളവര്‍ക്കും അത് പ്രശ്നമായി മാറുകയും ചെയ്യും. അതിനാല്‍ നമ്മുടെ മനസ്സെന്ന പാത്രത്തിലെ ചിന്തകളാകുന്ന മാവ് പുളിച്ചു പോകാതെ തക്കസമയത്ത് നിയന്ത്രിച്ച് രുചിയുള്ള ഫലം തരുന്ന വാക്കുകളും പ്രവൃത്തിയും നമ്മില്‍ നിന്നുണ്ടാവട്ടേ എന്നാശംസിക്കുന്നു. അമേരിക്കൻ രാഷ്ട്രീയം മനസിലാക്കാഞ്ഞിട്ട്ആണോ അതോ തെറ്റിദ്ധരിപ്പിക്കാനാണോ സ്വന്തം പേരും പോലും വെക്കാൻ ഉള്ള ആണത്തം ഇല്ലാതെ സ്ഥിരം നുണ പ്രചരിപ്പിക്കുന്ന ഒബ്സെർവർ എന്ന വ്യജൻ അറിയണം നിങ്ങൾ ഇ മലയാളിയിലെ സാത്താൻ ആണ്. നിങ്ങൾ സ്ഥിരം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. ഫോക്സ് ന്യൂസ് മാത്രം കേട്ടാൽ പോരാ, മറ്റു ചാനലുകളും അനേകം ന്യൂസ് പേപ്പറുകളും വായിക്കണം. മറ്റൊന്ന് ഹണ്ടർ ബൈഡൺ ഇന്നത്തെ ഭരണത്തിലുള്ള ആള് അല്ല നിങ്ങളുടെ കാണപ്പെട്ട വ്യജ ദൈവത്തിൻറ്റെ മക്കളാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഭരണത്തിൽ പങ്കാളികളായിരുന്നത് . നിങ്ങൾക്ക് ബ്രെയിൻ ഉണ്ടോ എന്ന് പരിശോധിപ്പിക്കണം.
Garcey Ninan. V 2022-01-27 10:53:46
വാട്‌സാപ്പ് താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരുടെ മാധ്യമമാകുമ്പോള്‍ കുറേ പേര്‍ ഫെയ്‌സ് ബുക്കിനെ ആശ്രയിക്കുന്നു. ഉപരിവര്‍ഗ്ഗം എന്നു പറയാവുന്നവര്‍ ട്വിറ്ററിനെയും വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റാഗ്രാമിനെയും ആശ്രയിക്കുന്നത് മീഡിയയുടെ വഴുതല്‍ സ്വഭാവത്തിന് ഉദാഹരണമാണ്. കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിലെ ഒരാശയം പുതിയ തലമുറയിലെ ഒരു കുട്ടികയെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്നില്ല. അയാളുടെ യുക്തി വാട്‌സാപ്പിനെ മറികടന്നു എന്നതു തന്നെ കാരണം. സോഷ്യല്‍ മീഡിയയെ ഒരു സംവാദ ഇടം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ അതിന്റെ ബഹുതലസ്വഭാവത്തെകൂടി ചര്‍ച്ചയ്‌ക്കെടുക്കേണ്ടതുണ്ട്. ഇ മലയാളിയുടെ കമന്റ്റ് കോളത്തിൽ സ്വന്തം പേരുപോലും വെക്കാൻ .......ഉറപ്പില്ലാത്തവർ മറ്റുള്ളവരെ നെയിം കാളിങ് നടത്തുമ്പോൾ അവരുടെ ശോചനീയ അവസ്ഥ കാണുക. പീനട്ട് ബ്രെയിൻ ഉള്ളവർ, നിരീശരർ, സങ്കികൾ, എന്നൊക്കെ തുടർച്ചയായി ലിമിറ്റഡ് വൊക്കാബുലറിയിൽ എഴുതുന്നവരുടെ വിദ്യാഭ്യാസ നിലവാരവും നമുക്ക് മനസിലാക്കാം. Look down and see and understand the warning below മറക്കരുത്.
Abraham Cherian 2022-01-27 12:15:02
‘The Truth Cannot Stay Covered Up’: Ex-Federal Prosecutor Says Trump’s Unsigned Doc Warrants Prosecution. Former U.S. Attorney Joyce Vance said Tuesday that the Dec. 16, 2020 draft executive order prepared for Donald Trump to use the military to seize voting machines provides clear clues for the House Select Committee to Investigate the Jan. 6 Attack on the U.S. Capitol, calling the document a key piece of evidence that warrants prosecution of those involved in the plot.
Mustard Brain 2022-01-27 14:52:53
Mustard brain is out again calling others 'peanut brain'. i had thought he had disappeared but, looks like, he was shrinking his brain even smaller. What a pathetic creature!
Political Observer 2022-01-27 17:43:31
Truth hurts "mustard brain". Comprehension and IQ are interrelated. When one is low, nothing better is expected from the other. Idiots never admit what they are. Mustard brain does not have the courage to look at the facts and respond. Unfortunately, we all have to live with such so-called observation brother. If everybody is smart, no one will ever get a chance to recognize and appreciate the idiots. What a world do we live in! If you want to see a clear example, read the comment under "Must5ard Brain"
CHANAKYAN 2022-01-27 18:45:57
ആക്രമിക്കുന്നവര്‍ ക്ഷീണിച്ചുറങ്ങും അവഗണിക്കുന്നവർ സമാധാനമായുറങ്ങും-chanakyan
CHANAKYAN #2 2022-01-27 18:58:14
ഡിജിറ്റല്‍ സ്‌പേസില്‍ നമുക്കെതിരായിട്ടുള്ള ആക്രമണങ്ങളും കമന്റുകളും വായിക്കാതെയും കാണാതെയും ഇരിക്കാം എന്നൊരു സൗകര്യമുണ്ട്. ആക്രമിക്കുന്നവര്‍ അവരുടെ സമയവും എനര്‍ജ്ജിയും നമുക്കെതിരെ ഘോരം ഘോരം ഉപയോഗിച്ചു ക്ഷീണിച്ച് കിടന്നുറങ്ങുമ്പോള്‍ നമ്മുടെ ലക്ഷ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമായി വളരെ പ്രൊഡക്റ്റീവായി സമയം ഉപയോഗിച്ചിട്ടു് സമാധാനമായി നമ്മളും കിടന്നുറങ്ങുന്നു- Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക