Image

വണ്ടി വാങ്ങാന്‍ വന്ന കര്‍ഷകനെ അപമാനിച്ച് വിട്ടു ; സിനിമയെ വെല്ലുന്ന പ്രതികാരവുമായി കര്‍ഷകന്‍

ജോബിന്‍സ് തോമസ് Published on 24 January, 2022
വണ്ടി വാങ്ങാന്‍ വന്ന കര്‍ഷകനെ അപമാനിച്ച് വിട്ടു ; സിനിമയെ വെല്ലുന്ന പ്രതികാരവുമായി കര്‍ഷകന്‍

സിനിമയിലെ ഹിറോകളെ പോലും വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നടന്ന. വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ വഷധാരണം കണ്ട് വിലയിരുത്തിയ സെയില്‍സ്മാന്‍ ഒടുവില്‍ പുലിവാല് പിടിക്കുകയും കര്‍ഷകനോട് മാപ്പ് പറയുകയും ചെയ്യേണ്ടി വന്നു. 

സംഭവം ഇങ്ങനെയാണ് തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഒരു പിക് അപ് വാന്‍ വാങ്ങാന്‍ തുകൂരിലെ മഹീന്ദ്ര ഷോറൂമിലേക്ക് എത്തിയതായിരുന്നു കെംപഗൗഡ എന്ന കര്‍ഷകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രധാരണം കണ്ട സെയ്ല്‍സ്മാന്‍ അദ്ദേഹത്തെ പരിഹസിക്കുകയും പുറത്താക്കുകയുമായിരുന്നു. പത്ത് രൂപ പോലും തികച്ചെടുക്കാനില്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നതായിരുന്നു പരിഹാസം.

എന്നാല്‍ കെംപഗൗഡ പിന്‍മാറിയില്ല. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ വാഹനം വാങ്ങാനുള്ള മുഴുവന്‍ പണവുമായി വാഹന ഷേറുമില്‍ തിരിച്ചെത്തി. അന്ന് തന്നെ എസ്.യു.വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

പക്ഷേ, അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം അറിയിക്കുകയായിരുന്നു. എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിന്നീടുള്ള കെംപഗൗഡയുടെ പ്രതികരണം.

കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു.  സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്നം തീര്‍പ്പായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക