Image

വേര്‍പിരിഞ്ഞെങ്കിലും സിനിമയിലെ തന്റെ ഏറ്റവും മികച്ച ജോഡി സാമന്തയെന്ന് നാഗചൈതന്യ

Published on 25 January, 2022
വേര്‍പിരിഞ്ഞെങ്കിലും സിനിമയിലെ തന്റെ ഏറ്റവും മികച്ച ജോഡി സാമന്തയെന്ന്  നാഗചൈതന്യ

വേര്‍പിരിഞ്ഞെങ്കിലും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നാഗചൈതന്യയും സാമന്തയും. സാമന്തയെക്കുറിച്ച്‌ നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിവാഹമോചനത്തിന്‍റെ നടപടികള്‍ പുരോഗമിക്കുമ്ബോഴും ഇരുവരും പരസ്പര ബഹുമാനത്തോടെ തന്നെയാണ് സംസാരിക്കുന്നത്.

വേര്‍പിരിയല്‍ എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നായിരുന്നു ഈയിടെ നാഗചൈതന്യ വെളിപ്പെടുത്തിയത്.  

നായികമാരില്‍ ആരുമായിട്ടാണ് മികച്ച ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയുള്ളതെന്നായിരുന്നു ചോദ്യം. സാമന്തയെന്നായിരുന്നു നാഗചൈതന്യയുടെ ഉത്തരം. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗചൈതന്യ സാമന്തയെ പ്രശംസിച്ചത്. 'ദീപിക പദുക്കോണിനും ആലിയ ഭട്ടിനൊപ്പവും അഭിനയിക്കാന്‍ ഇഷ്ടമാണ്, അവരുടെ അഭിനയം തനിക്ക് ഇഷ്ടമാണ്. എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ ഈ നടികള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാനാണ് താന്‍ ഇഷ്ടപ്പെടുന്നു' നാഗചൈതന്യ പറഞ്ഞു.

മാനം, യേ മായ ചേസാവേ, ഓട്ടോനഗര്‍ സൂര്യ, മജിലി എന്നീ ചിത്രങ്ങളിലാണ് നാഗചൈതന്യയും സാമന്തയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നാ യെങ്കിലും  നാലു വര്‍ഷം നീണ്ട ദാമ്ബത്യത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക