Image

അമ്മ ഭാരതം (കവിത : ദീപ ബിബീഷ് നായര്‍)

Published on 26 January, 2022
അമ്മ ഭാരതം (കവിത : ദീപ ബിബീഷ് നായര്‍)

കർമ്മഭൂമി ഭാരതം
ജന്മഭൂമി ഭാരതം
നന്മനിറയും ഭാരതം
അമ്മയാകും ഭാരതം

മഞ്ഞു പുല്കും തൊപ്പിയേന്തി
നിലക്കുമവൾ ഭാരതം
നദികൾ പുണ്യഹാരമാക്കി
മാറ്റിയവൾ ഭാരതം

ഹരിതവർണ്ണപ്പട്ടു ചൂടി
ജ്വലിച്ചു നിൽക്കും ഭാരതം
പലഭാഷകളമൃതുപോലെ
പൊഴിയും ജന്മ ഭാരതം

വേഷഭൂഷയാചാരങ്ങൾ
വെവ്വേറെയാകും ഭാരതം
മനസുകൊണ്ടൊന്നായി
നിൽക്കുമമ്മ മക്കൾ ഭാരതം

മൂന്നു ഭാഗം സാഗരത്താൽ
കാവലാളാം ഭാരതം
തോക്കുമേന്തി കാവൽ നിൽക്കും
വീരന്മാരാൽ സേവിതം

മഹാത്മാക്കൾ ഗാന്ധി,കലാം 
മൺമറഞ്ഞഭാരതം
സ്നേഹപൂർവ്വം വന്ദിച്ചിടാം
മാതൃ,ഭൂമിയല്ലോ ഭാരതം.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക