Image

വിസിറ്റർ  ഹെൽത്ത് ഇൻഷുറൻസ്: കെ.എ.ജി. ഡബ്ലിയു ചർച്ച നടത്തി 

Published on 27 January, 2022
വിസിറ്റർ  ഹെൽത്ത് ഇൻഷുറൻസ്: കെ.എ.ജി. ഡബ്ലിയു ചർച്ച നടത്തി 

കേരള അസോസിയേഷൻ ഓഫ് ഗ്രെറ്റർ വാഷിംഗ്ടന്റെ (KAGW) എഡ്യൂക്കേഷൻ ആൻഡ് എംപവർമെൻറ് പ്രോഗ്രാമിൻറെ രണ്ടാം ഭാഗമായി “ഡിമിസ്റ്റിഫയിങ്  വിസിറ്റർ  ഹെൽത്ത് ആൻഡ് ലൈഫ് ഇൻഷുറൻസ്” എന്ന പരിപാടി   സംഘടിപ്പിച്ചു.  അപർണ പണിക്കരുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു. കഴിഞ്ഞ 40 വർഷമായി ഫാമിലി മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. അച്ചൻ  കുഞ്ഞു ചാക്കോ മുഖ്യാതിഥി ആയിരുന്നു. സംഘടനയുടെ  തുടക്കം മുതൽ സജീവ പ്രവർത്തകനായ ഡോ. ചാക്കോ, 35 വർഷം മുൻപ് KAGW  ന്യൂസ് ലെറ്ററിനു തുടക്കം കുറിച്ച ആളാണ്. വിസിറ്റർ ഹെൽത്ത് ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇൻഷുറൻസ് ഇല്ലെങ്കിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ചും ഡോ. ചാക്കോ, വിശദമായി സംസാരിച്ചു.

ഡോ. ജേക്കബ് ഈപ്പൻ തൻറെ മുഖ്യ പ്രഭാഷണത്തിൽ ട്രാവല്ലേഴ്സ് മെഡിസിനേക്കുറിച്ചു സംസാരിച്ചു. “വിസിറ്റർ ഗാർഡ്” ലെ വിസിറ്റർ  ഇൻഷുറൻസ് വിദഗ്ധരായ ചിരനത്  നടരാജ്, പല്ലവി സഡേക്കർ എന്നിവർ വിസിറ്റർ  ഹെൽത്ത് ഇൻഷുറൻസ് നെക്കുറിച്ചു ആധികാരികമായി സംസാരിക്കുകയും ചോദ്യോത്തര വേളയിൽ സംശയങ്ങൾ ദുരീകരിക്കുകയും ചെയ്തു.

ഡോ. നാരായണൻ വളപ്പിൽ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.  ശ്യാമ  ഗിരീശൻ , ഡോ. കല അശോക്‌രാജ്  എന്നിവർ  പരിപാടിക്ക് മേൽനോട്ടം നൽകി. നാരായണൻ കുട്ടി മേനോനും , സജിത് മനുവും , അപർണ പണിക്കരും ചേർന്ന് ഒരുക്കിയ സംഗീത വിരുന്ന് പരിപാടിയെ മനോഹരമാക്കി. KAGW സെക്രട്ടറി  .മനോജ് ബാലകൃഷ്ണന്റെ നന്ദി പ്രകാശത്തോടെ പരിപാടി സമാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക