Image

 'സ്റ്റെൽത്ത് ഒമിക്രോൺ ' എന്ന ഉപവകഭേദം  (കോവിഡ്  വാർത്തകൾ)

Published on 27 January, 2022
 'സ്റ്റെൽത്ത് ഒമിക്രോൺ ' എന്ന ഉപവകഭേദം  (കോവിഡ്  വാർത്തകൾ)

കുറഞ്ഞത് 40 രാജ്യങ്ങളിൽ കണ്ടെത്തിയ പുതിയ ഒമിക്‌റോൺ സബ് വേരിയന്റ് (ഉപവകഭേദം) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യ അധികൃതർ അറിയിച്ചു.
ഡെൻമാർക്കിൽ പ്രബലമായ മാറിയിരിക്കുന്ന ബി എ .2 എന്ന ഉപവകഭേദത്തെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള  ജനിതക സ്വഭാവം കാരണം സ്റ്റെൽത്ത് ഒമിക്രോൺ എന്നാണ് വിളിക്കുന്നത്. അമേരിക്കയിൽ ഇതിന്റെ 96  കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബി എ.2 പല രാജ്യങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി  ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോൺ സ്‌ട്രെയിനായ ബിഎ 1 നേക്കാൾ വേഗത്തിൽ ബിഎ.2 വ്യാപിക്കുമോ എന്ന  ആശങ്കയും പങ്കുവച്ചു.
തങ്ങൾക്ക് അത്ര ആശങ്കയില്ലെന്ന്  ഡാനിഷ് വൈറോളജിസ്റ്റ് ആൻഡേഴ്സ് ഫോംസ്ഗാർഡ് അഭിപ്രായപ്പെട്ടു. യൂറോപ്യൻ രാജ്യത്തിലെ പുതിയ കേസുകളിൽ 65 ശതമാനവും ബിഎ.2   ആണെന്നിരിക്കെ,  ആശുപത്രിയിലും തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ബാധിച്ചവർക്ക് ഉപവകഭേദം  ബാധിക്കുമോ എന്ന് ഇതുവരെ ഡോക്ടർമാർക്ക് ഉറപ്പില്ല. പക്ഷേ, അങ്ങനെ വന്നാൽ  വളരെ കുറഞ്ഞ  ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷ.

ഒമിക്രോൺ കേസുകളിൽ 66 ശതമാനത്തിലേറെയും വീണ്ടും രോഗം പിടിപെട്ടവരെന്ന്  പഠനം 

 ഒമിക്‌റോൺ വേരിയന്റിന്റെ മൂന്നിൽ രണ്ട് കേസുകളും മുൻപ് ഒരിക്കൽ കോവിഡ് പിടിപ്പെട്ടവരിലാണെന്ന് പുതിയ പഠനത്തിൽ പറയുന്നു.

ജനുവരിയിൽ കോവിഡ്  പോസിറ്റീവായ  ഏകദേശം 3,582 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരിൽ 66% പേർക്കും മുൻപൊരിക്കൽ  വൈറസ് ബാധിച്ചിരുന്നതായി ഇംപീരിയൽ കോളേജ് ലണ്ടൻ ഗവേഷകർ റിപ്പോർട്ട് ചെയ്തു.
 7.5% പേരും  തങ്ങൾക്ക് മുമ്പ് വൈറസ് ബാധിച്ചിരുന്നെന്ന് വിശ്വസിക്കുന്നതായും പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ജനുവരി 5 നും ജനുവരി 20 നും ഇടയിൽ ഇംഗ്ലണ്ടിൽ നിന്ന്  ശേഖരിച്ച 100,000 പിസിആർ ടെസ്റ്റുകളുടെ ഫലം പഠനത്തിന്റെ ഭാഗമായി നോക്കിയിരുന്നു.

ഡെൽറ്റയേക്കാൾ തീവ്രമായി ഒമിക്രോൺ ഇംഗ്ലണ്ടിൽ വ്യാപിച്ചതായാണ് പഠനത്തിൽ നിന്ന് വ്യക്തമാകുന്നത്.
മാസ്ക് ധരിക്കുന്നത് ഇനി നിർബന്ധമാക്കില്ലെന്നും  വ്യാഴാഴ്ച മുതൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ(വർക്ക് ഫ്രം ഹോം) പൊതുജനങ്ങളെ ഉപദേശിക്കില്ലെന്നും ഇംഗ്ലണ്ടിൽ  ഉദ്യോഗസ്ഥർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനം.

യുകെയിലെ ഒമിക്‌റോൺ കേസുകളിൽ പകുതിയും പൂർണമായി വാക്‌സിനേഷൻ എടുത്തവരിലാണെന്ന്  ആരോഗ്യ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ജനസംഖ്യയുടെ ഏകദേശം 85% പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്, 64% പേർക്ക് ബൂസ്റ്റർ ഷോട്ട് ലഭിച്ചു, 

യുകെയിൽ ചൊവ്വാഴ്ച 94,326 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട്  ചെയ്തു. ഡിസംബർ അവസാനം പ്രതിദിനം  246,415 കേസുകൾ എന്ന നിരക്കിൽ രോഗബാധ ഉയർന്നിരുന്നു.

കോവിഡ് പ്രശ്നങ്ങൾ എത്രനാൾ നീണ്ടുനിൽക്കുമെന്ന് ക രക്തപരിശോധനയിലൂടെ കണ്ടെത്താം 

  കോവിഡ് ബാധിച്ചാൽ എത്രനാൾ നീണ്ടുനിൽക്കുമെന്ന് കണ്ടെത്തുന്നതിന് രക്തപരിശോധനയിലൂടെ സാധിക്കുമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രക്തത്തിൽ  ആന്റിബോഡിയുടെ നില പരിശോധിച്ചാണ് രോഗം എത്രനാൾ നീളുമെന്ന സൂചന ലഭിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

 വൈറസിന്റെ ലക്ഷണങ്ങൾ  ദീർഘകാലം നിലനിൽക്കുന്ന ആളുകളിൽ രോഗം  ബാധിച്ചതിന് തൊട്ടുപിന്നാലെ ഐജിഎം, ഐജിജി3 എന്നീ  രണ്ട് ഇമ്യൂണോഗ്ലോബുലിനുകൾ  കുറവായിരിക്കുമെന്നാണ് പഠനത്തിൽ  കണ്ടെത്തിയത്.

ആന്റിബോഡികൾ രോഗപ്രതിരോധ സംവിധാനത്തിലൂടെ അണുബാധയെ ചെറുക്കാൻ ഉത്പാദിപ്പിക്കുന്നതാണ് ഇമ്യൂണോഗ്ലോബുലിൻ.

2020 ഏപ്രിൽ മുതൽ 2021 ഓഗസ്റ്റ് വരെയാണ്  പഠനം നടന്നത്.

കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

വൈറസ് രോഗികളിൽ മൂന്നിലൊന്ന് പേർക്കും  ഒരു മാസം വരെ രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്നും പഠനത്തിൽ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക