Image

ബിജു കട്ടത്തറ ടൊറന്റോ   മലയാളീ സമാജം പ്രസിഡണ്ട് സ്ഥാനാര്‍ഥി

Published on 28 January, 2022
ബിജു കട്ടത്തറ ടൊറന്റോ   മലയാളീ സമാജം പ്രസിഡണ്ട് സ്ഥാനാര്‍ഥി

ടൊറോന്റോ: സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിക്കുകയും  എന്റര്‍ടെയിന്‍മെന്റ് ഷോകളിലൂടെ ജനഹൃദയം കൈവരുകയും ചെയ്ത ബിജു കട്ടത്തറ ടൊറന്റോ   മലയാളീ സമാജം പ്രസിഡന്റായി  മത്സരിക്കുന്നു.

ബിജുവിനൊപ്പം മികവുറ്റ പാനലും രംഗത്തുണ്ട്. ശുഭ പിള്ള ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; എബ്രഹാം ജോസഫ് സെക്രട്ടറി; ജോണ്‍ പി ജോണ്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം. സമാജത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ബഹുമുഖപ്രതിഭകള്‍ ആണ് ഈ പാനലില്‍.  

കാനഡയിലെ മലയാളീ സമൂഹത്തിനു സുപരിചിതനായ ബിജു കഴിഞ്ഞ 25 വര്‍ഷമായി ടൊറോന്റോ മലയാളീ സമാജത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി മുന്നണിയില്‍  നിന്ന് പ്രവര്‍ത്തിച്ചു. സംഘടനയില്‍ വിവിധ സ്ഥാനങ്ങള്‍  വഹിച്ചിട്ടുണ്ടെങ്കിലും പ്രസിഡന്റ് പദത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നിരുന്ന ബിജു, സംഘടനക്ക് തന്റെ സേവനം ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ്  മത്സരരംഗത്തേക്കു വന്നത്.  ഇതുവരെ  പ്രസിഡന്റ്  ആകാനുള്ള  ക്ഷണങ്ങള്‍ എല്ലാം നിരാകരിക്കുകയായിരുന്നു.

സമാജത്തെ  സമൂഹത്തിന്റെ ഭാഗമായി തിരിച്ചു കൊണ്ട് വരിക, നമ്മുടെ സ്വന്തം കമ്യുണിറ്റി സെന്റര്‍ സ്ഥാപിക്കുക, അത് വഴി സമാജത്തെ  അടുത്ത തലത്തിലേക്കുയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 25  വര്‍ഷത്തിന് ശേഷം ആദ്യമായി ബിജു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സമ്മതിച്ചത്.

1994   ല്‍ കാനഡയില്‍ എത്തിയ ബിജു ജോലി കൊണ്ട് ഐടി  പ്രൊഫഷണല്‍ ആണ്. കലാകായിക മേഖലയോടുള്ള താല്പര്യമാണ് ബിജുവിനെ സംഘടനയില്‍ എത്തിച്ചത്. അന്നുമുതല്‍ മെമ്പര്‍ഷിപ്  ഡ്രൈവ്, സ്റ്റേജ് ഷോസ്, ഫണ്ട് റെയ്‌സിംഗ്  ഇവെന്റ്‌സ്, സ്‌പോര്‍ട്‌സ് ഇവെന്റ്‌സ്, മ്യൂസിക് നൈറ്റ്‌സ് എന്നിവ സംഘടിപ്പിച്ചു സമാജത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.

സമാജത്തിന്റെ  ഏതൊരു കാര്യത്തിനും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സേവനം  ചെയ്യുവാന്‍ സന്നദ്ധത കാണിക്കുന്ന വ്യക്തിയെന്ന  അദ്ദേഹത്തെ അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. സമാജത്തിലേക്കും വര്‍ക്കിംഗ് കമ്മിറ്റിയിലേക്കും പുതിയ അംഗങ്ങളെ  കൊണ്ടുവരുന്നതിലും മലയാളീ സമൂഹത്തിനു എല്ലാവിധ സഹായസഹകരണങ്ങള്‍ എത്തിച്ചു നല്‍കുന്നതിലും ബിജു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

അംഗങ്ങളുടെ   സഹകരണം കുറഞ്ഞ ഒരു കാലത്താണ്  സമാജത്തിനു  ഈസ്റ്റ് സെന്റര്‍ എന്ന  ആശയവുമായി രംഗത്തു വന്നത്.  അതിനായുള്ള പരിശ്രമങ്ങള്‍ പൂവണിഞ്ഞതാണ്  ഇപ്പോഴുള്ള  നിലയില്‍ ഈസ്റ്റ് സെന്ററിനെ എത്തിച്ചത്.  പുതിയ ഒട്ടേറെ അംഗങ്ങളെ ചേര്‍ത്ത്  സമാജത്തിന്റെ വളര്‍ച്ചക്ക്  ആക്കം കൂട്ടുകയും ചെയ്തു.

നോര്‍ത്ത് അമേരിക്കയില്‍  ഉടനീളം സ്റ്റേജ് ഷോ നടത്തുന്ന ആദ്യ കനേഡിയന്‍ മലയാളി എന്ന റിക്കോര്‍ഡും  ബിജുവിനുള്ളതാണ്. ഷോ നടത്തുന്ന  മാളു  എന്റര്‍ടൈന്‍മെന്റ്  ഗ്രൂപ്പിന്റെ  അമരക്കാരനാണ്. നോര്‍ത്ത് അമേരിക്കയിലെ ആദ്യ ഫിലിം  അവാര്‍ഡ് ആയ FIMCA,  ഫൊക്കാന ടോറോന്റോ കണ്‍വെന്‍ഷനുവേണ്ടി നടത്തി. അതോടൊപ്പംതന്നെ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളെ വച്ച് NAFA  ഫിലിം അവാര്‍ഡ്  ഷോയും  നടത്തി.  കേരളത്തിന് പുറത്തു നടത്തിയ ഏറ്റവും വലിയ മലയാളം ഫിലിം അവാര്‍ഡ് ഷോ  ആയിരുന്നു  അത് .  

ഇപ്പോള്‍  ഫോമാ ആര്‍വി.പി. എന്ന നിലയില്‍ കൂടുതല്‍ അംഗസംഘടനകളെ ഫോമായിലെത്തിക്കുവാനും  കഴിഞ്ഞു. ഇന്ത്യ പ്രസ്  ക്ലബ്  ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാനഡ ചാപ്റ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്.
 
ശുഭ പിള്ള  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ശുഭ പിള്ള ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ശുഭയുടെ സേവനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആയി സമാജത്തിനു ലഭിച്ച   മുതല്‍ക്കൂട്ടാണ്. ഒന്റാറിയോ ഗവര്‍മെന്റ്‌ന്റെ സീനിയര്‍സ് ഫണ്ട് (ICG & SCG) ടൊറന്റോ  മലയാളീ സമാജത്തിനു നേടികൊടുത്തതില്‍  പ്രധാന പങ്കു വഹിച്ചത് ശുഭ ആണ്.  ഗവണ്മെന്റ് ഫണ്ടും സ്‌പോണ്‌സര്‍ഷിപ്പും വഴി ഏകദേശം 100000 ഡോളേഴ്സ് സമാജത്തിനു വേണ്ടി സമാഹരിക്കാന്‍ ശുഭക്കു കഴിഞ്ഞു . പുതിയ മെമ്പേര്‍സിനെ സമാജത്തിലേക്കു ചേര്‍ക്കുന്നത് മുതല്‍ ഓരോ ഇവെന്റിന്റെ  സ്പോണ്‍സര്‍ഷിപ്, എന്നിവയിലൂടെ സാമ്പത്തികമായി വലിയ പിന്തുണയാണ് ഈ പാന്‍ഡെമിക് സമയത്തു ശുഭ സമാജത്തിനു നല്‍കിയത്. മലയാളീ സമൂഹത്തില്‍ വിജയം കൈവരിച്ച വ്യവസായ സംഭകരില്‍ ഒരാളായ ശുഭയുടെ കനേഡിയന്‍ രാഷ്രീയ ബന്ധങ്ങളും ഉന്നതരുമായുള്ള പ്രവര്‍ത്തന പരിചയവും വരും കാലങ്ങളില്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു തലത്തില്‍ എത്തിക്കുമെന്ന് ഉറപ്പാണ്.

എബ്രഹാം ജോസഫ്, സെക്രട്ടറി

എബ്രഹാം ജോസഫ് - കഴിഞ്ഞ 32 വര്‍ഷമായി കാനഡയില്‍ സ്ഥിരതാമസമാക്കിയ എബ്രഹാം ജോസഫ് , ടൊറോന്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ എന്നീ പദവികളില്‍ ഇരുന്നു പ്രവര്‍ത്തി പരിചയമുള്ള ആള്‍ ആണ്. ഈ വര്ഷം സെക്രട്ടറി പദവിയിലേക്കാണ് മത്സരിക്കുന്നത്.

സമാജം ഇന്നത്തെ  നിലയില്‍ എത്തിക്കുന്നതിന്  പ്രധാന പങ്കുവഹിച്ച  വ്യക്തി ആണ് ഇദ്ദേഹം. സ്റ്റേജ് ഷോസ്, ഫണ്ട് റൈസിംഗ് ഇവെന്റ്‌സ്  എന്നിവ സംഘടിപ്പിക്കുക വഴി സമാജത്തിനു ഉണ്ടായ സാമ്പത്തിക ലാഭം ,  സ്വന്തമായി സമാജത്തിനു ഒരു സെന്റര്‍ ഉണ്ടാവുക എന്ന   സ്വപ്നം സഫലമാക്കാന്‍ സഹായകമായി. ബിജു കട്ടത്തറ  സമാജത്തിന്റെ ഉന്നമനത്തിനായി നല്‍കിയ സേവനങ്ങളെ കുറിച്ചുള്ള അറിവാണ് ബിജുവിന്റെ പാനലില്‍ നിന്ന് മത്സരിക്കാന്‍ എബ്രഹാമിന് പ്രചോദനമായത്.

ജോണ്‍ പി ജോണ്‍,  ബോര്‍ഡ് ഓഫ് ട്രസ്റ്റീ

ബോര്‍ഡ് ഓഫ് ട്രസ്റ്റീ  സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ പി ജോണ്‍  - 10 പ്രാവശ്യം ടൊറന്റോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ്, ഫൊക്കാനയുടെ 2016 ലെ പ്രസിഡന്റ് എന്നി പദവികളില്‍ ഇരുന്ന്  പ്രവര്‍ത്തി പരിചയം ഉള്ള ജോണ്‍ പി ജോണ്‍, കഴിഞ്ഞ 40 വര്‍ഷമായി ടൊറോന്റോ മലയാളീ സമാജത്തിലെ സജീവ സാന്നിധ്യമാണ്. സമാജത്തിന്റെ വികസനത്തിന് എന്നും  ആത്മാര്‍ത്ഥമായി മുന്നില്‍ നിന്ന ആള്‍ എന്ന നിലയില്‍ മലയാളീ സമൂഹത്തില്‍ ജോണ്‍ പി എന്നും   മാതൃകയാണ്. ജോണ്‍ പി യുടെ സാന്നിധ്യം ഈ പാനെലിനെ കൂടുതല്‍ ശക്തമാകുന്നു.

എല്ലാ മേഖലകളിലും കഴിവും പരിചയ സമ്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികള്‍ പങ്കാളികള്‍ ആയ ഈ പാനല്‍ എന്തുകൊണ്ടും സമാജത്തിനു മുതല്‍ക്കൂട്ടാണ്. GTA യിലെ എല്ലാ റീജിയനില്‍ നിന്നുള്ളവരും, എല്ലാ എത്‌നിക് ആന്‍ഡ് റിലീജിയസ് ഗ്രൂപ്പില്‍ നിന്നുള്ളവരും ഈ പാനെലില്‍ ഇടംപിടിച്ചിരുന്നു. സ്ത്രികള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുകയും, അവര്‍ക്കു അര്‍ഹമായ പ്രാധാന്യം കൊടുക്കാനും ഈ പാനല്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുപോലെതന്നെ സമാജത്തിനോട്  ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന എതിര്‍ പാനെലില്‍ ഉള്ള ചിലരെ എതിര്‍ക്കുന്നില്ല എന്നതാണ് ഈ പാനലിന്റെ മറ്റൊരു പ്രത്യേകത.

ടോറന്റോലെ മലയാളീ സമൂഹത്തിനു സ്വന്തമായി ഒരു കമ്മ്യൂണിറ്റി സെന്റര്‍, സീനിയര്‍സ് ലോങ്ങ്  ടെം കെയര്‍, ന്യൂ  ഇമ്മിഗ്രന്റ്സ് വെല്‍ക്കം പാക്കേജ് എന്നീ കാര്യങ്ങള്‍ ആണ് ഈ പാനല്‍ വരും നാളുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഓരോ കാലയളവിലും സമാജത്തിന്റെ കൂടെ നിന്ന ബിജുവിന്റെ നിശ്ചയദാര്‍ഢ്യവും, കറകളഞ്ഞ അര്‍പ്പണബോധവും ആണ്  TMS എന്ന ഈ  സംഘടനയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്.  ടൊറന്റോ മലയാളീ സമാജത്തിന്റെ തലപ്പത്ത്  ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ബിജു കട്ടത്തറ തന്നെ ആന്നെന്നു നമുക്ക് നിസ്സംശയം പറയാം.

ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു പരിചയമുള്ളവര്‍, മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍, ടോറോന്റോയിലെ മലയാളീ സമൂഹത്തിനു വേണ്ടി ഇനിയും ഒരുപാട് നന്മകള്‍ ചെയ്യാനാവും എന്ന പ്രതീക്ഷയയുമായി ബിജു ന്റെ പാനല്‍ നിങ്ങളുടെ മുന്‍പില്‍ വരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക