ഫൊക്കാന മുൻ ആർ.വി.പി.ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ (51) അന്തരിച്ചു

Published on 28 January, 2022
ഫൊക്കാന മുൻ ആർ.വി.പി.ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ (51) അന്തരിച്ചു

ടാമ്പാ (ഫ്ലോറിഡ): ഫൊക്കാന മുൻ ആർ.വി.പിയും മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡണ്ടുമായ ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (51) റ്റാമ്പായിൽ അന്തരിച്ചു .  

പിറവം ചെന്നംമ്പിള്ളിൽ കുടുംബാംഗമാണ്  പരേത.  മക്കൾ : അനീഷ ജോൺ, അലൻ ജോൺ (ഇരുവരും  കോളേജ് വിദ്യാർഥികൾ). ഫൊക്കാനയുടെയും മാറ്റിന്റെയും  എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന സാലി കഴിഞ്ഞ ഏതാനും മാസങ്ങളിലായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 
 
 ജൂലൈ മാസത്തിൽ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷന്റെ വൈസ് ചെയർമാൻ ആയി ജോൺ കല്ലോലിക്കലിനെ നിയമിച്ചിരുന്നു. ഒർലാണ്ടോ കൺവെൻഷനുള്ള ഒരുക്കങ്ങൾക്കായി ജോണിനൊപ്പം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് സാലി വീണ്ടും രോഗബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 

സംസ്കാര ശിശ്രുഷകൾ മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തോഡക്‌സ് പള്ളിയിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. 
 
സാലിയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, റീജിയണൽ വൈസ് പ്രസിഡണ്ട് കിഷോർ പീറ്റർ, മാറ്റ് പ്രസിഡന്റ് അരുണ്‍ ചാക്കോ, ജനറല്‍ സെക്രട്ടറി അന്നാ എവിന്‍,  ട്രഷറര്‍ മനോജ് കുര്യന്‍, ജോയിന്റ് സെക്രട്ടറി എബിന്‍ അബ്രഹാം, ജോയിന്റ് ട്രഷറര്‍ സൈമണ്‍ തൊമ്മന്‍   വുമണ്‍സ്‌ഫോറം ചെയർപേഴ്സൺ മേഴ്‌സി കൂന്തമറ്റം, മാറ്റ് പ്രസിഡന്റ് ഇലക്ട്  സുനിത ഫ്‌ളവര്‍ഹില്‍ തുടങ്ങിയ ണ് നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാന മുൻ ആർ.വി.പി.ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ (51) അന്തരിച്ചു ഫൊക്കാന മുൻ ആർ.വി.പി.ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ (51) അന്തരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക