മസ്കറ്റ്: കഴിഞ്ഞ നാലുദിവസത്തിനിടെ ഒമാനിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 15
പേര് കൊല്ലപ്പെട്ടതായി ഒമാന്‍ പൊലീസ് വ്യക്തമാക്കി. നവോത്ഥാന അവധിയും, വാരാന്ത്യ
അവധി ദിനങ്ങളും ഉള്‍പ്പെട്ട നാലുദിനങ്ങളിലാണ് അപകമുണ്ടായത്. സലാലയിലേക്കും മറ്റ്
വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവരാണ്
മരിച്ചര്.
ഈമാസം 20 മുതല്‍ 24 വരെ ഒമാനില്‍ രേഖപ്പെടുത്തിയത് 109
വാഹനാപകടങ്ങള്‍. പതിനഞ്ചുപേര്‍ മരിച്ചപ്പോള്‍ 142 പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച സൂറിലെ അല്ഫലീജില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ
മൂന്ന് പേരാണ് മരിച്ചത്. അല്‍കാമില്‍ അല്‍വാഫി വിലായത്തില്‍ നിന്ന് സൂറിലേക്ക്
വരികയായിരുന്ന കുടുംബത്തിലെ ഒരുവയസുകാരനും മാതാവിനും പിതാവിനുമൊപ്പം മരിച്ചു.