സിനിമയും സിനിമാസംബന്ധമായ പരിപാടികളും മാത്രമായി ഏഷ്യാനെറ്റിന്റെ സിനിമാചാനല്‍ 'ഏഷ്യാനെറ്റ് മൂവീസ്' ജൂലായ് 15 മുതല്‍ സംപ്രേക്ഷണം തുടങ്ങും.
ജൂലായ് 15 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന മൂവി ചാനലില്‍ ചലച്ചിത്ര സംപ്രേക്ഷണത്തിനുപുറമേ ഏറ്റവും പുതിയചലച്ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് സിനിമകളും പ്രേക്ഷകര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിത്യഹരിത ചലച്ചിത്രങ്ങളും അണിനിരത്തുന്നു. ചലച്ചിത്രങ്ങള്ക്കുപുറമേ, ചലച്ചിത്രലോകത്തെ പുത്തന്‍ വിശേഷങ്ങളും താര അഭിമുഖങ്ങളും മലയാളസിനിമയുടെ നിര്‍മാണരംഗത്ത് പുത്തന്‍ ഉണര്‍വും ഉത്തേജനവും നല്കുന്ന വിവിധപരിപാടികളും ഉണ്ടാവും. മലയാളത്തിന് പുറമേ സൂപ്പര്‍ഹിറ്റ് തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളും ഏഷ്യാനെറ്റ് മൂവിചാനലിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കും.
ദിലീപ്, കുഞ്ചാക്കോ ബോബന്, ബിജുമേനോന് തുടങ്ങിയവര്‍ അഭിനയിച്ച ദിലീപ്ലാല്ജോസ് ടീമിന്റെ സൂപ്പര്‍ഹിറ്റ് മലയാളചിത്രമായ 'സ്പാനിഷ് മസാല'യാണ് 15ന് സംപ്രേക്ഷണംചെയ്യുന്ന ആദ്യചിത്രം.