പരസ്യങ്ങള്‍ പരിപാടിയുടെ ഒരു ഭാഗമാക്കണം. അല്ലാതെ പരിപാടികള്‍ പരസ്യത്തിന്റെ ഭാഗമാക്കാതിരിക്കൂ. ചില നല്ല പരസ്യങ്ങള്‍ മനംകുളിര്‍പ്പിക്കുന്നതും ആകുന്നുണ്ട്. ഹോര്‍ലിക്‌സിന്റെ പരസ്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അമ്മയോടുള്ള മകന്റെ കരുതല്‍, പിന്നെ ചോക്ക്‌ളേറ്റ് പരസ്യത്തിലെ എവിടായേയും പോടായേയും കിട്ടിയ സന്തോഷം. ജോസ് ആലുക്കാസിലെ മിസ് മേനകയുടെ മകളുടെ പരസ്യം അലൂക്കാസിന് ഒരു മുതല്‍ക്കൂട്ടാണ്. സെന്‍സഡൈന്‍ പരസ്യത്തിലെ സൗമ്യതയുള്ള ഡോക്ടറുടെ അവതരണം സെന്‍സഡൈന്റെ മാര്‍ക്കറ്റിംഗിന് ഏറെ ഗുണകരം. മൈ ജി പരസ്യത്തിലെ മഞ്ജു വാര്യരും, അമിതാബ് ബച്ചനും മനുഷ്യരുടെ ശ്രദ്ധ വളരെ പിടിച്ചുപറ്റിയിട്ടുണ്ട്. പരസ്യങ്ങള്‍ സെലിബ്രിറ്റികള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
പിന്നൊരു കാര്യം ലൈവ് പരിപാടികളില്‍ ഈ പാവങ്ങള്‍ക്ക് പരസ്യം സ്‌കിപ്പ് ചെയ്യാന്‍ പറ്റാത്തൊരവസ്ഥയുണ്ട്. അതൊന്ന് ശ്രദ്ധിച്ചാല്‍ നല്ലത്. ഞങ്ങളുടെയൊക്കെ ക്ഷമയെ പരീക്ഷിക്കല്ലേ. പിന്നെ പരിപാടികളൊക്കെ പരസ്യത്തിന്റെ ബലത്തിലാണെന്നറിയാം.
പിന്നിപ്പോള്‍ കോമഡികളും, ഒരു കോടിയും, സ്റ്റാര്‍ മാജിക്, പടം തരും പണവും ഒക്കെ മനുഷ്യന് ഏറെ സന്തോഷവും വിജ്ഞാനവും പകരുന്നുണ്ട്. വീട്ടില്‍ നാമവും ജപിച്ചിരിക്കുന്ന കുറെ ആള്‍ക്കാര്‍ക്ക് സന്തോഷം തരുന്ന പരിപാടികള്‍ തന്നെ.
ശ്രീമാന്‍ ശ്രീകണ്ഠന്‍നായരും, മി, ജഗദീഷും പിടിച്ചിരുത്തുന്ന കാര്യത്തില്‍ കൂറ് പുലര്‍ത്തുന്നവര്‍തന്നെ. ലക്ഷ്മി നക്ഷത്രയുടെ അവതരണശൈലി വളരെ നന്നാകുന്നുണ്ട്. ഒരു ചിരി ഇരു ചിരിയില്‍ പ്രതിഭകളെ കണ്ടെത്തുന്ന പ്രക്രിയയില്‍ അവര്‍ മൂവരും വളരെ വ്യക്തമായ സെലക്ഷന്‍ തന്നെ നടത്തുന്നു.
അങ്ങനെ പോകുന്നു പരിപാടികള്‍. അതിനിടയില്‍ പരസ്യങ്ങള്‍ മാലപ്പടക്കത്തിന് തീ കൊളുത്തുന്നതുപോലെ ആവാതിരിക്കാന്‍ ശ്രദ്ധിക്കണേ. കോമഡികള്‍ കണ്ട് ജനങ്ങളുടെ ആയുസ് വര്‍ധിക്കട്ടെ. ട്രാജഡികള്‍ കണ്ടു മടുത്ത ജനങ്ങള്‍ക്ക് കോമഡികള്‍ കണ്ട് ആയുസ് ദീര്‍ഘിപ്പിക്കാന്‍ ഒരുവസരവും ആകട്ടെ.
ഇപ്പോള്‍ ഒരു പരിധിവരെ ജനങ്ങള്‍ക്ക് കോമഡി പ്രോഗ്രാംസ് ഒരാശ്വാസം തന്നെ. നല്ല നല്ല പരിപാടികള്‍ പുതുതായി ഉരുത്തിരിയട്ടെ എന്നാശിക്കുന്നു. എന്തിനും ഒരു ക്രിയേറ്റീവ് മെന്റാലിറ്റി കൂടിയേ തീരൂ. ലോകത്തെ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല ക്രിയേറ്റീവും, പോസിറ്റീവും ആയ ജനതയ്ക്ക് ഒരു പരിധിവരെ പറ്റും എന്ന് തീര്‍ച്ച.