ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ ഇരുപത്തിമൂന്നാം പിറന്നാള്‍
വാര്ഷികത്തോടനുബധിച്ചു ഇടവകയിലുള്ള എഴുപതു വയസില്‍ കൂടുതല്‍ പ്രായമുള്ള സീനിയര്‍
സിറ്റിസണ്‍ അംഗങ്ങളെ ബഹുമാനപുരസ്കരം ആദരിച്ചു.
ഇടവക വികാരി എ പി. നോബിള്‍,
റെവ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളെ പൊന്നാട അണിയിച്ചു.
ഇടവകയില്‍ സെനോര്‍ സിറ്റിസണ്‍ എന്ന സംഘടന വളരെ സജീവമായി പ്രവത്തിച്ചുവരുന്നു.
ഇടവകയില്‍ കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത നിസതുലമായ സേവനങ്ങളെ ഇടവക ജനങ്ങള്‍
നന്ദിപൂര്‍വം സ്മരികുന്നതായി റെവ എ.പി. നോബിള്‍ അറിയിച്ചു. സീനിയര്‍ അംഗങ്ങളോട്
കാട്ടിയ സ്നേഹ ആദരവിന് ഈശോ ചാക്കോ, പി.പി. സൈമണ്‍ എന്നിവര്‍ നന്ദി
രേഖപെടുത്തി.