Image

നാല് വര്‍ഷം മകന്റെ മൃതശരീരം അടുക്കളയില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 01 April, 2022
നാല് വര്‍ഷം മകന്റെ മൃതശരീരം അടുക്കളയില്‍ സൂക്ഷിച്ച പിതാവ് അറസ്റ്റില്‍ 

ടെക്‌സസ് : 2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാല് വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . 2018 മെയ് മാസം മരിച്ചുവെന്ന് കരുതുന്ന ജെയ്സന്റെ മൃതദേഹമാണ് 67 വയസ്സുള്ള പിതാവ് മെക്ക് മൈക്കിള്‍ ഈസ്റ്റ് ടെക്‌സസിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് . ജെയ്സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല .

മകന്‍ എവിടെയാണെന്ന് അയല്‍വാസികള്‍ ചോദിച്ചുവെങ്കിലും  കൃത്യമായ മറുപടി പിതാവില്‍ നിന്ന് ലഭിച്ചിരുന്നില്ല . തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു . വെല്‍ഫെയര്‍ ചെക്കിംഗിന് എത്തിയ പൊലീസാണ് മുഴുവനും അഴുകി തീര്‍ന്ന ജെയ്സന്റെ  അസ്ഥികൂടം അടുക്കളയില്‍ കണ്ടെത്തിയത് പോലീസ് വീട്ടില്‍ എത്തി ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെക്കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു .

ജെയ്സന്റെ തിരോധനത്തെക്കുറിച്ചു അന്ന് തന്നെ ബന്ധുക്കള്‍ ഉള്‍പ്പെടെ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നു എന്നതാണ് പോലീസിനെ അദ്ഭുതപ്പെടുത്തുന്നത് .

മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു . ശരീരാവശിഷ്ടങ്ങള്‍  കൂടുതല്‍ പരിശോധനക്കായി സൗത്ത് വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് (ഡാളസ്) ലേക്ക് മാറ്റി . സ്വാഭാവിക മരണമോ അതോ കൊലപാതകമോ ആണെന്ന കാര്യം പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്ന പോലീസ് അറിയിച്ചു . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക