ഏപ്രിലിന്റെ ദുഃഖം (ജയശ്രീ രാജേഷ്)

Published on 01 April, 2022
ഏപ്രിലിന്റെ ദുഃഖം (ജയശ്രീ രാജേഷ്)

പറ്റിക്കുമ്പോഴും
പറ്റിക്കപെടുമ്പോഴും 
നിഷ്കളങ്കമായി
കൈകൊട്ടിച്ചിരിച്ച
 ഒരു ബാല്യം
ഓർമ്മകളിൽ
എവിടെയോ നിന്ന്
മാടി വിളിക്കുന്നു..

ഒരിക്കലും പിരിയില്ല 
എന്നു പറഞ്ഞ്  
ഒരു തിരിച്ചുവരവിന്
കഴിയാത്തത്ര ദൂരേക്ക് 
യാത്ര പോയ 
എന്നെ നോക്കി
"പറ്റിച്ചൂല്ലേ " എന്ന്
ചിണുങ്ങി കരയുന്ന 
ഇല പൊഴിയാത്തൊരു
 ബാല്യം

വെന്തുരുകുന്ന
നഗരച്ചൂടിൽ
അതിജീവനത്തിന്റെ
അനന്ത യാത്രയിൽ
കടന്നുപോകാൻ
ഇത്തിരി ദിനങ്ങൾ
 കൂടി നൽകി
അരികു പറ്റി നിൽപ്പുണ്ട്
വിയർപ്പിൽ കുളിച്ചൊരു
ഏപ്രിൽ !!

യാഥാർത്ഥ്യങ്ങൾക്കും
പറ്റിക്കപ്പെടലുകൾക്കു-
മിടയിൽ
നീണ്ട് നിവർന്ന്
കിടക്കുന്നു ഇനിയും
 ബാക്കിയായ
ജീവിതത്തിന്റെ
എണ്ണിയാലൊടുങ്ങാത്ത
നാഴിക കല്ലുകൾ ....

        

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക