Image

സൗത്ത് കരോലിനായില്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന് 

പി പി ചെറിയാന്‍ Published on 09 April, 2022
സൗത്ത് കരോലിനായില്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന് 

സൗത്ത് കരോലിനാ: രണ്ടു പതിറ്റാണ്ടില്‍ അധികമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന റിച്ചാര്‍ഡ് ബെര്‍ണാഡ് മൂറിന്റെ (57) വധശിക്ഷ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു ഏപ്രില്‍ 29 ന്ടപ്പാക്കുമെന്ന് സ്റ്റേറ്റ് സുപ്രീം കോര്‍ട്ട് ക്ലാര്‍ക്ക്  അറിയിച്ചു .

ഇതേ ആവശ്യത്തിന് കൊളംബിയയിലുള്ള ചേംബര്‍ 53600 ഡോര്‍ ചിലവഴിച്ചു പുതുക്കി പണിതിട്ടുണ്ട് .

1999 ല്‍ സ്പാര്‍ട്ടന്‍ ബര്‍ഗിലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന ക്‌ളാര്‍ക്കില്‍ നിന്നും പണം പിടിച്ചു പറിക്കുന്നതിനിടയില്‍ ക്ലാര്‍ക്കും റിച്ചാര്‍ഡും പരസ്പരം വെടിയുതിര്‍ത്തു , ക്ലാര്‍ക്ക് ഉതിര്‍ത്ത വേദി റിച്ചാര്ഡിന്റെ കൈപ്പത്തിയില്‍ തറച്ചു . റിച്ചാര്‍ഡ് തിരിച്ചു വെടിവച്ചത് സ്റ്റോര്‍ ക്ലാര്‍ക്കിന്റെ ഹൃദയം തുളച്ചു പുറത്തു കടന്നിരുന്നു . ഈ  കേസില്‍ 2001 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു  .

സൗത്ത് കരോലിനായില്‍ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിനാവശ്യമായ മരുന്നുകള്‍ ലഭിക്കാതിരുന്നതാണ് രണ്ടു  രീതിയില്‍ വധശിക്ഷ സ്വീകരിക്കുന്നതിന് പ്രതിക്ക് അവസരം നല്‍കിയത് . ഇതില്‍ ഇലക്ട്രിക് ചെയറും ഫയറിംഗ് സ്‌ക്വാഡുമായിരുന്നു , ഇതില്‍ ഫയറിംഗ് സ്‌ക്വാഡാണ് പ്രതി തിരഞ്ഞെടുത്തത് .

കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നു വളണ്ടിയര്‍മാരാണ് വധശിക്ഷ നടപ്പിലാക്കുക . ഇതിന് മുന്‍പ് തലയില്‍ ഒരു ഹൂഡ് വെക്കും , അവസാന പ്രസ്താവന നടത്തുന്ന ആവശ്യത്തിനാണ് തല മറയ്ക്കുന്നത് .

സൗത്ത് കരോലിനായില്‍ മൂറിന് പുറമെ 35 പേരാണ് വധശിക്ഷ കാത്ത് കഴിയുന്നത് , ഇവര്‍ക്ക് ഫയറിംഗ് സ്‌ക്വാഡോ ഇലക്ട്രിക് ചെയറോ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക