Image

തിരിച്ചറിവ് ( കവിത : പ്രകാശൻ കരിവെള്ളൂർ )

Published on 28 April, 2022
തിരിച്ചറിവ്  ( കവിത : പ്രകാശൻ കരിവെള്ളൂർ )

കൊടിയൊരു ചൂടിൽ 
ചെറിയൊരാശ്വാസത്തിന് 
കൂട്ടുകാരൊന്നിച്ച് ഷാപ്പിൽ കേറി .
കള്ള് കൊള്ളാം ,
മുളകിട്ട മത്തി 
കപ്പയിൽ ചേർന്നതും 
കെങ്കേമമായി.
എങ്കിലും ചൂട് 
അതു പോലെ ബാക്കി.

രണ്ടാം ദിവസം 
ബിയർ പാർലറിൽ പോയി . 
ഫ്രിഡ്ജിൻ തണുപ്പ് 
നുരഞ്ഞു പതഞ്ഞങ്ങ് 
ഉള്ളിലെത്തുമ്പോൾ 
അതും ചൂട് തന്നെ.

മൂന്നാം ദിവസം
ബാറിലെത്തി .
അരണ്ട വെളിച്ചത്തിൽ 
തണുപ്പും കൊറിച്ച് 
സുഖമിരുത്തം.
ഏ സി യിൽ നിന്നിറങ്ങിയപ്പഴോ 
മരണച്ചൂട് !

നാലാം ദിവസം 
അമ്മ 
പേരയിലയിട്ട വെള്ളം 
തിളപ്പിച്ചത് 
ചൂടാറിയിട്ട് 
കുടിക്കുമ്പോഴോർത്തു -
ചൂട് കുറക്കാൻ 
ഇതല്ലാതെന്താണ് വേറെ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക