ഗ്രാമീണം (കവിത: ദീപ ബിബീഷ് നായര്‍)

Published on 04 May, 2022
ഗ്രാമീണം (കവിത: ദീപ ബിബീഷ് നായര്‍)

മന്ദമാരുതൻ വീശിക്കടന്നുപോയ്
മാരിമേഘങ്ങളൊക്കെയൊഴിഞ്ഞു പോയ്
വർണ്ണവിസ്മയം വീണ്ടുമൊരുക്കുവാൻ
വാരിദങ്ങൾ നിരന്നു ചിത്രങ്ങളായ്
പൂവിടർന്നു വനികളിൽ വീണ്ടുമാ
പൂക്കളെത്തിരഞ്ഞെത്തി തേൻവണ്ടുകൾ
ഇന്ദ്രചാപങ്ങളൊക്കെ മറഞ്ഞുപോയ്
ഇന്ദ്രവല്ലരിയാകെ തളിർത്തുപോയ്
കന്നുമേയുന്നു പാടത്തിനരികിലായ്
കഹ്വമല്ലോ അടുത്തുണ്ട് കൂട്ടിനായ്
കാതിലീണമായ് പാടും ചീവീടുകൾ
കാത്തിരിപ്പുണ്ട് മണ്ഡൂകക്കൂട്ടങ്ങൾ
അങ്ങകലെയായ് കാണുന്ന കോവിലിൽ
നിന്നൊഴുകുന്നു ദേവ സങ്കീർത്തനം
മന്നിതിൽ വാഴുവാൻ പുണ്യമിന്നേകിയ
ധന്യജീവനെ കൈകൂപ്പി വാഴ്ത്തിടാം

Biju V 2022-05-04 09:24:51
നന്നായിട്ടുണ്ട് 👌👍🥰❤️
Murali 2022-05-04 10:45:23
👌👌👌🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക