ട്വിറ്റര്‍ ഏറ്റെടുക്കല്‍ തത്കാലം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ച് മസ്ക്

Published on 13 May, 2022
ട്വിറ്റര്‍ ഏറ്റെടുക്കല്‍ തത്കാലം നിര്‍ത്തിവച്ചതായി  പ്രഖ്യാപിച്ച്  മസ്ക്
 
 
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇടപാട് തത്കാലം നിര്‍ത്തിവച്ചച്ചതായി  ടെസ്‌ല മേധാവി  ഇലോണ്‍ മസ്ക് .
 
വ്യാജ, സ്പാം അക്കൗണ്ടുകള്‍ കുറഞ്ഞത് അഞ്ചു ശതമാനം ട്വിറ്റര്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇടപാട് തത്കാലം നിര്‍ത്തിവച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


ഏപ്രിൽ 25 നാണ്  44 ബില്യൺ ഡോളറിന്  ട്വിറ്റെർ ഏറ്റെടുക്കുന്ന  കരാറുകളിൽ  മസ്‌ക് ഒപ്പുവെച്ചത് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക