Image

ഹ്യുസ്റ്റണിൽ വെടിവയ്പ്പ്, രണ്ടു മരണം 

Published on 16 May, 2022
ഹ്യുസ്റ്റണിൽ വെടിവയ്പ്പ്, രണ്ടു മരണം 



ടെക്‌സാസിൽ ഹ്യുസ്റ്റണിലെ പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റിൽ ഞായറാഴ്ച്ച ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു. അഞ്ചു പുരുഷന്മാർ തമ്മിലുണ്ടായ കലഹമാണ് വെടിവയ്‌പിൽ കലാശിച്ചതെന്നു ഹാരിസ് കൗണ്ടി ഷെരിഫ് അറിയിച്ചു. 

മൂന്നു പേർക്കു പരുക്കേറ്റു. കലഹത്തിൽ ഏർപ്പെട്ട അഞ്ചു പേർക്കല്ലാതെ മറ്റാർക്കും വെടിയേറ്റില്ല. എല്ലാവരും 20 വയസിനു മേൽ പ്രായമുള്ളവരാണ്. 

ഞായറാഴ്ച ഉച്ച കഴിഞ്ഞു മാർക്കറ്റിൽ നല്ല തിരക്കുണ്ടായിരുന്നു. ഷെരിഫ് എഡ്‌ ഗോൺസാലസ് പറയുന്നത് ആയിരക്കണക്കിന് ആളുകൾ എന്ന്. 

രണ്ടു പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. രണ്ടു പിസ്റ്റലുകളും കണ്ടെടുത്തു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക