Image

ഗർഭഛിദ്ര അവകാശത്തിനു ഭൂരിപക്ഷ ജനപിന്തുണ 

Published on 16 May, 2022
ഗർഭഛിദ്ര അവകാശത്തിനു ഭൂരിപക്ഷ ജനപിന്തുണ 

ഗർഭഛിദ്ര അവകാശത്തിനുള്ള പോരാട്ടത്തിനു തുടക്കമായ നേരത്തു അതിനു ഭൂരിപക്ഷ ജനപിന്തുണയുണ്ടെന്നു എൻ ബി സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി. റോ വേഴ്സസ് വേഡ് റദ്ദാക്കാനുള്ള സുപ്രീം കോടതി നീക്കത്തെ 
60 ശതമാനത്തിലേറെ അമേരിക്കൻ പൗരന്മാർ എതിർക്കുന്നു എന്നാണു  കണ്ടെത്തൽ. 

ഞായറാഴ്ച്ച പുറത്തിറക്കിയ സർവ്വേ ഫലങ്ങളിൽ കാണുന്നത് റെക്കോർഡ് ഭൂരിപക്ഷമാണെന്നു എൻ ബി സി പറയുന്നു. ഗർഭഛിദ്ര അവകാശം ഇല്ലാതാക്കാൻ സുപ്രീം കോടതി തയാറാക്കിയ വിധിന്യായത്തിന്റെ കരട് രേഖ ചോർന്ന ശേഷമാണു ഈ വോട്ടെടുപ്പു നടത്തിയത്. 

1973 മുതൽ പ്രാബല്യത്തിലുള്ള റോ വേഴ്സസ് വേഡ് റദ്ദാക്കുന്നതിനെ എതിർക്കുന്നത് 63% പേരാണ്. ഗർഭഛിദ്രം നിയമവിധേയമാവണം എന്നാണ് അവരുടെ നിലപാട്. എല്ലാക്കാലത്തും അങ്ങിനെ വേണമെന്ന് 37% പറയുമ്പോൾ 23% അഭിപ്രായപ്പെടുന്നത് മിക്കവാറും എല്ലായ്‌പോഴും അങ്ങിനെ വേണം എന്നാണ്. 

ഗർഭഛിദ്രം നിയമവിരുദ്ധമാക്കണം എന്ന് 32% പേർ അഭിപ്രായപ്പെട്ടു. 

പാർട്ടികൾ കണക്കിലെടുക്കുമ്പോൾ, 84$ ഡെമോക്രറ്റുകൾ ഗർഭഛിദ്രം നിയമവിധേയമായി തുടരണം എന്ന അഭിപ്രായം പ്രകടിപ്പിച്ചു. സ്വതന്ത്രരിൽ 63 ശതമാനം പേരും. റിപ്പബ്ലിക്കൻ പാർട്ടിയിൽ ആ നിലപാടിനോട് യോജിക്കുന്നവർ 33% മാത്രം.

ശനിയാഴ്ച്ച ഗർഭച്ഛിദ്ര അവകാശത്തെ അനുകൂലിക്കുന്ന ആയിരക്കണക്കിനാളുകൾ അമേരിക്കൻ നഗരങ്ങളിൽ പ്രകടനം നടത്തി. "എന്റെ ശരീരം, എന്റെ അവകാശം" എന്ന മുദ്രാവാക്യം മുഴങ്ങി. 

തലസ്‌ഥാനത്തു വാഷിംഗ്ടൺ സ്‌മാരകത്തിനു മുന്നിൽ സമ്മേളിച്ച ജനക്കൂട്ടം പിന്നീട് സുപ്രീം കോടതിക്കു മുന്നിലേക്കു  മാർച്ച് ചെയ്തു. കനത്ത വേലിക്കെട്ടുകൾ ഉയർത്തി കോടതി സമുച്ചയം സംരക്ഷിച്ചിരുന്നു. 

പടുകൂറ്റൻ പ്രകടനങ്ങൾ കണ്ടത് ലോസ് ആഞ്ചലസ്‌, ന്യയോർക്ക്, ഷിക്കാഗോ എന്നിവിടങ്ങളിലാണ്. സെനറ്റ് മജോറിറ്റി ലീഡർ ചാൾസ് ഷൂമർ  ന്യുയോർക്കിലെ പ്രകടനം നയിച്ചു.

ലോസ് ആഞ്ജലസിലെ സിറ്റി ഹാളിനു മുന്നിൽ വമ്പിച്ച ജനക്കൂട്ടമായിരുന്നു എന്ന് ചൈനയുടെ ഷിനുവ വാർത്താ ഏജൻസി പറഞ്ഞു. സെനറ്റർ അലക്സ് പാഡിലയും മേയർ എറിക് ഗാർസിറ്റിയും പ്രസംഗിച്ചു. 

സംഘാടകരായ വിമൻസ് മാർച്ച് ഫൌണ്ടേഷൻ പറഞ്ഞത് 50,000 ഒപ്പുകൾ ശേഖരിച്ചു എന്നാണ്. 

പിറ്റസ്ബർഗ്, കലിഫോണിയ, നാഷ്‌വിൽ, പാസദേന, ടെന്നസി എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം പ്രകടനങ്ങൾ നടന്നു. 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക