Image

 റഷ്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യു.എസ്. സെനറ്റ് ജി.ഓ.പി. ഡലിഗേഷനോട് യുക്രെയ്ന്‍ പ്രസിഡന്റ്

പി പി ചെറിയാന്‍ Published on 16 May, 2022
 റഷ്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് യു.എസ്. സെനറ്റ് ജി.ഓ.പി. ഡലിഗേഷനോട് യുക്രെയ്ന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍ ഡി.സി.: റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്.
ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ നേതൃത്വത്തില്‍ യുക്രെയ്ന്‍ സന്ദര്‍ഭിച്ച റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സെലന്‍സ്‌കി ഈ ആവശ്യം ഉന്നയിച്ചത്.


അമേരിക്കന്‍ ജനതയും, അമേരിക്കിയലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളും യുക്രെയ്‌നു ന്ല്‍കുന്ന പിന്തുണയെ സെലന്‍സ്‌ക്കി പ്രത്യേകം അഭിനന്ദിച്ചു.

രാജ്യം നേരിടുന്ന പ്രതിസന്ധികളേയും, ജനാധിപത്യ മൂല്യങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷിണിയേയും അതിജീവിക്കുന്നതിന് അമേരിക്ക നല്‍കുന്ന സഹായത്തിന് പ്രത്യേകം നന്ദി പറഞ്ഞു. സെലന്‍സ്‌ക്കി ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ കുറിപ്പിട്ടു.
രണ്ടാഴ്ച മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ ഡമോക്രാറ്റിക് ഡലിഗേഷനും യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു.
ഉക്രെയ്ന്‍ പ്രസിഡന്റ്, സീനിയര്‍ ഉപദേശകന്‍ എന്നിവര്‍ കീവില്‍ സന്ദര്‍ശിക്കുന്നതിനും, ചര്‍ച്ച നടത്തുന്നതിനും കഴിഞ്ഞതു ഒരു അഭിമാനമായി കരുതുന്നുവെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ചു മെക്കോണല്‍ പറഞ്ഞു. മിച്ചു മെക്കോണലിനു പുറമെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ സൂസന്‍ കൊളിന്‍സ്, ജോണ്‍ ബറാസൊ, ജോണ്‍ കോണല്‍ എ്ന്നിവരും ടീമില്‍ ഉണ്ടായിരുന്നു. യുദ്ധം വിജയിക്കുന്നതുവരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്ന് മിച്ചു മെക്കോണല്‍ ഉറപ്പു നല്‍കി.

Join WhatsApp News
Shafeeq Haidar, 2022-05-16 18:08:25
റഷ്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം. റഷ്യയെയും പുട്ടിനേയും ആരാധിക്കുന്ന ട്രംപ്ലികെൻസിനേയും അവരുടെ നേതാവിനെയും ഭീകര തീവ്രവാദികൾ എന്ന് ആദ്യം പ്രക്യപിക്കണം. ജനുവരി 6 നു ക്യാപ്പിറ്റൽ അക്രമിച്ചവരെ ഡൊമസ്റ്റിക് ഭീകരർ എന്ന് കോടതിയും സെനറ്റും പ്രഖ്യാപിക്കണം. അതിനു നേതിർത്തം കൊടുത്ത റിപ്പപ്ലികെൻസിനെയും ഭീകര തീവ്ര വാദികൾ എന്ന് പ്രഖ്യാപിക്കണം.
George Curious 2022-05-16 18:24:05
Did you forget about the looting, riots, property damages and the killings of the summer of 2020? What do you call those people who are responsible for that? Do you have any issues with your freaking memory? I agree with you but let us do it fairly. Any problem with that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക