Image

സാറ അമ്പാട്ടിനു വിശിഷ്ട  സേവനത്തിനു അവാർഡ്  

Published on 16 May, 2022
സാറ അമ്പാട്ടിനു വിശിഷ്ട  സേവനത്തിനു അവാർഡ്  

ന്യൂ യോർക്ക്:  സാറ അമ്പാട്ടിനു വിശിഷ്ട  സേവനത്തിനുള്ള അവാർഡ് നൽകി റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഹോണറബിൾ  ഡോക്ടർ ആനി പോൾ  ആദരിച്ചു.  നഴ്സിംഗ് ജോലിയോടൊപ്പം കമ്മ്യൂണിറ്റിയിൽ ആരോഗ്യനിലവാരം ഉയർത്താനും മാറ്റങ്ങൾ  വരുത്താനും  സന്നദ്ധ സേവനം ചെയ്യുന്നത് പരിഗണിച്ചാണ് നഴ്സസ് വീക്കിൽ ഈ പുരസ്ക്കാരംനൽകി ആദരിച്ചത്. ലെജിസ്ലേറ്റർ ഹോണറബിൾ  ടോണി ഏൾ സാറ അമ്പാട്ടിന്റെ സേവനങ്ങളെ പ്രത്യേകം  അഭിനന്ദിച്ചു.

ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ നേഴ്സ് പ്രാക്റ്റീഷണറായി  ജോലിചെയ്യുന്ന ഇവർ  അമേരിക്കയിൽ വന്ന ശേഷമാണു   നഴ്സിംഗ് പ്രൊഫെഷൻ തിരഞ്ഞെടുത്തത്. പാൻഡെമിക് സമയത്തു  നിർഭയം  റോക്‌ലാൻഡ് കമ്മ്യൂണിറ്റി കോളേജിൽ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിനോടൊപ്പം കോവിഡ് വാക്‌സിനേഷൻ കൊടുക്കാനും,   നിൻപ അസ്സോസിയേഷനോടോപ്പം  ഹാൻഡ് വാഷിംഗിന്റെ പ്രാധാന്യത്തെ പറ്റി ബോധവത്കരിക്കാനും , കോവിഡ് കിറ്റ് വിതരണം ചെയ്യാനും  ശ്രീമതി സാറ മുൻകൈയെടുത്തു പ്രവർത്തിച്ചു . ധാരാളം പേർക്ക് മരുന്നുകളും ആവശ്യസാധനങ്ങളും എത്തിക്കുകയും ഭക്ഷണം  ഉണ്ടാക്കി കൊടുക്കുകയും ചെയ്തത് പലരും  നന്ദിയോടെ ഓർക്കുന്നു .

 നഴ്സിംഗ്സ്റ സ്റ്റുഡന്റ്സിനും എൻപി സ്റുഡന്റ്സിനും ഒരു മെന്റോറായും    ടീച്ചറായും സഹാച്ചിട്ടിട്ടുണ്ട്. ചാരിറ്റി  ഡോനെഷൻ,  നയക് ഹോസ്പിറ്റലോടു ചേർന്ന് വെയ്റ്റ്  ലോസ് പ്രോഗ്രാം ഇൻസ്ട്രക്ടർ, ഹെൽത്ത് ഫെയർ കോർഡിനേറ്റർ, തുടങ്ങി വോളന്റീർ സേവനത്തിന്റെ  വലിയ ലിസ്റ്റ് തന്നെ ഉണ്ട്. അഡോപ്റ് എ റോഡ് ക്ലീൻ അപ്പിനും മുന്നിലുണ്ടായിരുന്നു.

സാറ അമ്പാട്ടിന്റെ കുടുംബവും സുഹൃത്തുക്കളും  ചടങ്ങിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക