റെസ്റ്റോറന്റുകള്‍ ഉപയോഗിച്ച എണ്ണ വിമാനങ്ങള്‍ക്ക് ഇന്ധനമായി മാറുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 May, 2022
റെസ്റ്റോറന്റുകള്‍ ഉപയോഗിച്ച എണ്ണ വിമാനങ്ങള്‍ക്ക് ഇന്ധനമായി മാറുന്നു. (ഏബ്രഹാം തോമസ്)

യാത്രക്കാര്‍ക്ക് വേണ്ടി എയര്‍ലൈനുകള്‍ മത്സരിക്കുന്നത് പഴം കഥയായി മാറുകയാണ്. ഇപ്പോള്‍ കിടമത്സരം നടത്തുന്നത് ഫ്രഞ്ച് ഫ്രൈയ്ക്കായി ലോകമെമ്പാടുമുള്ള വലിയ റെസ്റ്റോറന്റു ചെയിനുകള്‍ ഉപയോഗിച്ചു കഴിഞ്ഞ എണ്ണയ്ക്കായ് ആണ്. 
വിമാനയാത്രക്കാര്‍ ഉയരുന്ന ടിക്കറ്റ് നിരക്കിനെകുറിച്ചും മാസ്‌ക്കും
 മറ്റ് സുരക്ഷാ നിബന്ധനകളെകുറിച്ചും ആശങ്കപ്പെടുമ്പോള്‍ വിമാനകമ്പനികള്‍ മൗനമായി നെക്സ്റ്റ് ജനറേഷന്‍ ഗ്യാസൊലീന്‍ എന്നറിയപ്പെടുന്ന സസ്റ്റെയിനബിള്‍ ഫ്യൂയല്‍ ബില്യണ്‍ കണക്കിന് ഗ്യാലനുകള്‍ വാങ്ങുവാനുള്ള തിരക്കിലാണ്. ഇതുവരെ ഈ ഇന്ധനം പ്രധാനമായും ഉണ്ടാക്കുന്നത് ഉപയോഗിച്ചു കഴിഞ്ഞ പാചക എണ്ണയില്‍ നിന്നും പാഴായിപോകുന്ന ഗ്രീസില്‍ നിന്നുമാണ്.

എയര്‍ലൈനുകളും ഗവേഷകരും പറയുന്നത് ഈ ഇന്ധനത്തില്‍ കാര്‍ബണ്‍ ഫുട്പ്രിന്റ് 50% കുറവാണെന്നാണ്. കാരണം ഇത് പുനര്‍ ഉത്പാദിപ്പിക്കപ്പെട്ട  ഉല്പന്നമാണ്, ഭൂമിയില്‍ നിന്ന് പുതിയതായി വലിച്ചെടുത്ത എണ്ണയല്ല. ഇതിന്റെ ഉറവവറ്റാനും സാധ്യതയില്ല. ഭാവിയില്‍ ഇത് ഏത് വസ്തുവില്‍ നിന്നും, മരങ്ങളില്‍ നിന്നും പഴയ ഗാര്‍ബേജില്‍ നിന്നും അല്‍ഗേയില്‍ നിന്നും ഉല്പാദിപ്പിക്കുവാന്‍ കഴിയും.

അമേരിക്കന്‍ എയര്‍ലൈന്‍സും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും യു.എസിലെ മറ്റ് നാല് വലിയ എയര്‍ലൈനുകളും അടുത്ത ദശകത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 3.8 ബില്യണ്‍ ഗ്യാലന്‍ സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യൂയല്‍ വാങ്ങുവാന്‍ ഉടമ്പടി ഉണ്ടാക്കി കഴിഞ്ഞു. ഇന്ധനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന അളവില്‍ എയര്‍ലൈനുകള്‍ക്ക്  ഇത് കൈമാറും. ബൈഡന്‍ ഭരണകൂടം സസ്റ്റൈയിനബിള്‍ ഫ്യൂയല്‍ വ്യവസായം വളരണമെന്നാഗ്രഹിക്കുന്ന എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ 2030 ഓടെ വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 5% എങ്കിലും സസ്‌റ്റൈനബിള്‍ ഫ്യൂയല്‍ ആയിരിക്കണം എന്ന് അനുശാസിക്കുന്നു. സസ്റ്റൈനബിള്‍ ഫ്യൂയലും പുറത്തേയ്ക്ക് വിടുന്ന പുകയുടെ അളവ് സാധാരണ ഗ്യാസ് ഇന്‍ജിനില്‍ കുറവല്ല. എന്നാല്‍ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറവായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രകൃതിയെ സ്‌നേഹിക്കുന്നവരില്‍ നിന്ന് മാത്രമല്ല. ബദല്‍ ബന്ധന ഉപയോഗം ആവശ്യം ഉയരുന്നത്. എക്‌സിക്യൂട്ടീവുകളുടെ യാത്രാ ചെലവുകള്‍ വഹിക്കുന്ന കോര്‍പ്പറേറ്റുകളോട് കാര്‍ബണ്‍ വാതക നിയന്ത്രണത്തില്‍ തങ്ങളുടെ പങ്ക് വഹിക്കുവാന്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദമുണ്ട്.

ഡാലസ്/ ഫോര്‍ട്ട് വര്‍ത്ത്  വിമാനത്താവളത്തില്‍ ടേക്ക് ഓഫ് കാത്ത് കഴിയുന്ന വിമാനങ്ങളിലിരുന്ന് എയര്‍പോര്‍ട്ടിനുള്ളിലെ മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റില്‍ (ഫ്രെഞ്ച്) ഫ്രൈകള്‍ ഉണ്ടാക്കുന്നത് കാണുന്ന യാത്രക്കാര്‍ അതേ എണ്ണ തങ്ങളുടെ പ്‌ളെയിനില്‍ ഇന്ധനമാവുന്നകാലം കാണും. റെസ്റ്റോറന്റില്‍ നിന്ന് ഈ എണ്ണ  എങ്ങനെ ഒരു വ്യത്യസ്തമായ സ്ഥലത്ത് റീസൈക്ലിംഗ് ചെയ്യുന്ന ഇടത്തേയ്ക്ക് മാറ്റും എന്ന സാങ്കേതിക പ്രക്രിയ ഗവേഷണത്തിലാണ്, എയര്‍പോര്‍ട്ടില്‍ മൂന്ന് മക്‌ഡൊണാള്‍ഡ്‌സ് റെസ്‌റ്റോറന്റുകള്‍ നടത്തുന്ന ചാമര്‍ മക് വില്യംസ് പറഞ്ഞു.

സസ്റ്റെനബിള്‍ ഇന്ധനം വില ഉയര്‍ത്തും. 2020 ല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് 2.3 ബില്യണ്‍ ഗ്യാലന്‍ ജെറ്റ്ഫ്യൂയല്‍ ഉപയോഗിച്ചു. തുല്യമായി(50:50) ഗ്യാസും സസ്‌റ്റൈനബിള്‍ അധികം വേണ്ടി വരും. 2020 ലെ കണക്കനുസരിച്ച് 574 മില്യന്‍ ഡോളര്‍ ഒരു വര്‍ഷം അധിക ചെലവ് ഉണ്ടാകും. ടിക്കറ്റ് നിരക്ക് ഉയരുമെന്ന് സാരം. ഫെഡറല്‍ സബ്‌സിഡി ഒരളവ് വരെ ഉണ്ടായേക്കും. ഇതും നികുതിയായി മാറും.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക