കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക്! (ഓട്ടംതുള്ളല്‍:ജോണ്‍ ഇളമത)

Published on 19 May, 2022
കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക്! (ഓട്ടംതുള്ളല്‍:ജോണ്‍ ഇളമത)

കൊറോണ കഴിഞ്ഞു
മാസ്‌കും മാറ്റി
മരണപ്പാച്ചിലില്‍
മനുഷമ്മാര്!

നാട്ടിപോക്കിനു
ആക്കംകൂടി
പൂരം കാണണം
പൊടിപൂര-
മടിച്ചുപൊളിക്കണം.

വെള്ളമടിച്ചു കിറുങ്ങി
നടക്കണം
ഒത്താലൊന്ന്
ചാറ്റി നടക്കണം

നാട്ടില്‍ അമ്പേ!
ഫാഷന്‍ മാറി
വേഷംമാറി
സാരി മാറി
ചുരിതാറു മാറി
ജീന്‍സില്‍ കയറി
ലലനാമണികള്‍

ചെക്കന്‍മാരും
വേഷം മാറ്റി
തലയില്‍ ചുമ്മാടു
കണക്കെ
മുടികൊണ്ടൊരു
കാടുവളര്‍ത്തി!

രാഷ്ട്രീയക്കാര്‍
മുഷ്ടിചുരുട്ടി
ആവേശത്തില്‍
മുറവിളി തന്നെ!

ഒന്നിനുമൊരു
കൂറവില്ലവിടെ
വെട്ടിക്കൊലയും
തട്ടിപ്പും
പതിവലുമേറെ
എവിടയുമങ്ങനെ!

ചൂടും,കൊതുകും
ഒരുവഴിയങ്ങനെ
ഉത്സവമെവിടയും
കാതുപിളര്‍ക്കും
ശബ്ദ
മലിനീകരണവുങ്ങനെ!

കൊല്ലം രണ്ടു
കഴിഞ്ഞൊരുപോക്ക്
കൊറോണ കഴിഞ്ഞൊരു
നാട്ടിപോക്ക്
ഇനിയൊരു
വെക്കേഷന്‍ വേണം
നാട്ടിപോയ
ക്ഷീണം തീര്‍ക്കാന്‍!!

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക