തോമസ് മാത്യു (ജോളി,73) അന്തരിച്ചു

Published on 19 May, 2022
തോമസ് മാത്യു (ജോളി,73) അന്തരിച്ചു

തിരുവല്ല:  കോവൂര്‍ പരേതരായ കെ.പി. തോമസിന്റേയും അന്നമ്മ തോമസിന്റേയും പുത്രന്‍ തോമസ് മാത്യു ( ജോളി, 73) അന്തരിച്ചു. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശൂശ്രൂഷാനന്തരം 12 മണിക്ക് വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമാ പള്ളിയില്‍.
പരേതന്‍ തിരുവല്ല കെന്നടി ഫുട്‌ബോള്‍ താരവും മാര്‍ത്തോമാ കോളേജ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു. 

ഭാര്യ: ജമിനി, കരിപ്പുഴ പത്തായത്തില്‍ കുടുംബാംഗമാണ്. മക്കള്‍ പ്രവീണ്‍  (ദൂബായ്) പ്രീത ( യു.കെ) മരുമക്കള്‍: ജിന്‍സി (ദുബായ്), ഷാബു ഏബ്രഹാം (യു.കെ) കൊച്ചുമക്കള്‍ : നിഖിത, നേതന്‍, നഥാനിയേല്‍. 
സഹോദരങ്ങള്‍ : തമ്പി, തോമാച്ചന്‍, സണ്ണി, മോളി, ആനി,  പരേതനായ കുഞ്ഞുമോന്‍.

Live: https://youtu.be/NCDcj-kSMzY

വാര്‍ത്ത: ലാലി ജോസഫ് ആലപുറത്ത്

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക