യു എസിൽ തൊഴില്ലായ്‌മ വേതനം തേടി കൂടുതൽ പേർ 

Published on 20 May, 2022
യു എസിൽ തൊഴില്ലായ്‌മ വേതനം തേടി കൂടുതൽ പേർ 

 

അമേരിക്കയിൽ തൊഴില്ലായ്‌മ വേതനം തേടുന്നവരുടെ എണ്ണം തുടർച്ചയായി  വർധിക്കുന്നുവെന്നു ലേബർ ഡിപ്പാർട്ടമെന്റ് അറിയിച്ചു. തുടർച്ചയായി മൂന്നാം ആഴ്ച്ചയിലെ വർധനയോടെ അപേക്ഷകരുടെ എണ്ണം 218,000 ആയി. 

അപേക്ഷകർ കൂടി വരുന്നുണ്ടെങ്കിലും പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയുണ്ട്. 2019ൽ കോവിഡ് മഹാമാരി വരുന്നതിനു മുൻപുള്ള ശരാശരിയിൽ അതു നില്കുന്നു. 

മെയ് 14 നു അവസാനിച്ച ആഴ്ച്ചയിൽ അപേക്ഷകരുടെ എണ്ണം 21,000 കണ്ടു വർധിച്ചു. മാർച്ചിലെ അപേക്ഷകരുടെ എണ്ണം 'അമ്പരപ്പിക്കുന്ന' 178,000 ആയിരുന്നുവെന്നു വെൽസ് ഫാർഗോ സെക്യൂരിറ്റീസ് പറഞ്ഞു. എന്നാൽ അത് 50 വർഷത്തിൽ ഏറ്റവും കുറവായിരുന്നു. ഏപ്രിലിൽ 184,400 ആയി ഉയർന്നപ്പോഴും പ്രതിമാസ അപേക്ഷകരുടെ എണ്ണം അഞ്ചാമത്തെ ഏറ്റവും കുറഞ്ഞ നിലയിൽ നിന്നു.


സംസ്ഥാനതല തൊഴില്ലായ്‌മ വേതനം വാങ്ങുന്നവരിൽ മെയ് 7 നു അവസാനിച്ച വാരത്തിൽ 50,000 അപേക്ഷകരുടെ കുറവുണ്ടായി. മൊത്തം 1.317 മില്യൺ. സംസ്ഥാന-കേന്ദ്ര വേതനങ്ങൾക്കു അപേക്ഷിക്കുന്നവർ ഏപ്രിൽ ഒടുവിൽ 68,885 കുറഞ്ഞു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക