Image

ഗ്യാന്‍വ്യാപി കേസ് ; സുപ്രീം കോടതിയുടെ മൂന്ന് നിര്‍ദ്ദേശങ്ങളും മസ്ജിദ് കമ്മിറ്റി തളളി

ജോബിന്‍സ്‌ Published on 20 May, 2022
ഗ്യാന്‍വ്യാപി കേസ് ; സുപ്രീം കോടതിയുടെ മൂന്ന് നിര്‍ദ്ദേശങ്ങളും മസ്ജിദ് കമ്മിറ്റി തളളി

ഗ്യാന്‍വ്യാപി കേസില്‍ സമവായ സാധ്യതകള്‍ മങ്ങുന്നു. വിഷയത്തില്‍ സുപ്രീം കോടതി മുന്നോട്ട് വച്ച മൂന്ന് നിര്‍ദ്ദേശങ്ങളും മസ്ജിദ് കമ്മിറ്റി തള്ളി. കേസ് വാരണാസി സിവില്‍ കോടതിയില്‍ തുടരുക, തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരുക, വേണമെങ്കില്‍ കേസ് ജില്ലാക്കോടതിക്ക് വിടുക എന്നിവയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍. 

അതേസമയം മൂന്ന് നിര്‍ദ്ദേശങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മസ്ജിദിലെ കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് കമ്മിറ്റി തള്ളി.കണ്ടെത്തിയത് ജലധാരയാണെന്നും കമ്മിറ്റി കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും. മതസ്ഥാപനത്തിന്റെ സ്വഭാവം പരിശോധിക്കാനുള്ള സര്‍വേക്ക് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ലംഘിക്കപ്പെടുകയാണ്. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി ഉചിതമായ തീരുമാനമെടുക്കണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.  
വാരണസി സിവില്‍ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക