Image

ഇതാണ് പുതിയ ഇന്ത്യ'; കാന്‍ ചലച്ചിത്രമേളയില്‍ മോദിയെ പ്രശംസിച്ച് മാധവന്‍

Published on 20 May, 2022
ഇതാണ് പുതിയ ഇന്ത്യ'; കാന്‍ ചലച്ചിത്രമേളയില്‍ മോദിയെ പ്രശംസിച്ച് മാധവന്‍



കാന്‍ ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൈക്രോ എക്കോണമി നയത്തെ പ്രശംസിച്ച് നടന്‍ മാധവന്‍. ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ ഇന്ത്യയില്‍ അതൊരു പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിഞ്ഞുവെന്നും മാധവന്‍ പറഞ്ഞു.

പ്രധാമന്ത്രി ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നപ്പോള്‍ ലോകം മുഴുവന്‍ കരുതി അതൊരു വലിയ പരാജയമായി മാറുമെന്ന്. ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്‌ഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉയര്‍ന്ന് വന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ആ കഥ മാറിയിരിക്കുന്നു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അതാണ് പുതിയ ഇന്ത്യ- മാധവന്‍ പറഞ്ഞു.

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് മാധവന്‍ സംസാരിക്കുന്ന ദൃശ്യം പങ്കുവച്ചത്. കാന്‍ ചലച്ചിത്രമേളയില്‍ മാധവനൊപ്പം കമല്‍ ഹാസന്‍, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ അതിഥികളാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക