പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ആത്മഹത്യ ; റെനീസ് ബ്ലേഡ് പലിശക്കാരന്‍

ജോബിന്‍സ്‌ Published on 21 May, 2022
പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ആത്മഹത്യ ; റെനീസ് ബ്ലേഡ് പലിശക്കാരന്‍

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്നശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്ന ആളാണെന്ന് പൊലീസ്. റെനീസിന്റെ ഭാര്യയായ നജ്ലയെയും മക്കളെയുമാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. 

പൊലീസിന്റെ അന്വേഷണത്തില്‍ റെനീസ് വട്ടിപ്പലിശക്ക് പണം നല്‍കിയിരുന്നതിന്റെ രേഖകള്‍ പൊലീസ് ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. വട്ടിപ്പലിശയ്ക്ക് വായ്പ കൊടുക്കുന്നതിനായി പണത്തിന് വേണ്ടിയാണ് റെനീസ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത്. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

നജ്ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും റെനീസിനെതിരെ പ്രഖ്യാപിച്ചു. നേരത്തെ സ്ത്രീ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക