Image

ലാലേട്ടന് ഇന്ന് പിറന്നാള്‍ ; ആശംസകളുമായി മലയാളക്കര

ജോബിന്‍സ്‌ Published on 21 May, 2022
ലാലേട്ടന് ഇന്ന് പിറന്നാള്‍ ; ആശംസകളുമായി മലയാളക്കര

അഭിനയത്തികവിന്റെ ആള്‍രൂപമായ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. 62-ാം പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട ലാലേട്ടന് ആശംസകള്‍ നേരുകയാണ് മലയാളക്കരയൊന്നാകെ. 
ഖത്തറിലായിരുന്ന ലാല്‍ ജന്മദിനത്തില്‍ മുംബയിലെത്തി സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയില്‍ നടന്നു.

നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ലാലേട്ടന്റെ പിറന്നാള്‍ ദിനം പതിവുപോലെ ആരാധകര്‍ ആഘോഷമാക്കി. സര്‍ക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ  ഇന്ന് അവയവദാന സമ്മതപത്രം നല്‍കി. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കി. 

ചലച്ചിത്ര സാംസ്‌കാരിക ലോകതതെ പ്രമുഖരെല്ലാം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക