തനിക്കും മുഖ്യമന്ത്രിക്കും ഒരേ സംസ്‌കാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

ജോബിന്‍സ്‌ Published on 21 May, 2022
തനിക്കും മുഖ്യമന്ത്രിക്കും ഒരേ സംസ്‌കാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

പിണറായി വിജയന്‍ ,കെ. സുധാകരന്‍ പോര് വീണ്ടും. തനിക്കും മുഖ്യമന്ത്രിക്കും ഒരേ സംസ്‌കാരമാണെന്ന് കെ. സുധാകരന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിന് ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുധാകരന്റെ പ്രതികരണം. 

താനും മുഖ്യമന്ത്രിയും കണ്ണൂരുകാരാണ്. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സംസ്‌കാരമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു. മലബാറിലായാലും തിരുവിതാംകൂറിലായാലും പട്ടിയും ചങ്ങലയും വ്യത്യാസമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനെതിരെയായിരുന്നു കെ സുധാകരന്‍ ചങ്ങല പരാമര്‍ശം നടത്തിയത്. ചങ്ങലയില്‍ നിന്ന് പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

കുറ്റം നോക്കിയല്ല രാഷ്ട്രീയ പാരമ്പര്യം നോക്കിയാണ് തനിക്കെതിരെ കേസ് എടുക്കാറുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പറയാനുള്ളത് ഇനിയും പറയും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടന്നും സുധാകരന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക