Image

ഉമയ്ക്ക് വോട്ട് ചെയ്താല്‍ പാരിതോഷികമെന്ന് പരസ്യം ;  കേസെടുത്ത് പോലീസ് 

ജോബിന്‍സ്‌ Published on 21 May, 2022
ഉമയ്ക്ക് വോട്ട് ചെയ്താല്‍ പാരിതോഷികമെന്ന് പരസ്യം ;  കേസെടുത്ത് പോലീസ് 

തൃക്കാക്കര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വോട്ടു ചെയ്താല്‍ പരിതോഷികം നല്‍കാമെന്ന് പരസ്യം നല്‍കിയതിനെതിരെ പോലീസ് കേസെടുത്തു. 
ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന പരസ്യത്തിലാണ് പൊലീസ് കേസെടുത്തത്. 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബോസ്‌കോ കളമശ്ശേരിനല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 120 (0) ,123 (1) വകുപ്പുകള്‍ പ്രകാരം പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് ദിവസം മുന്‍പ് ബോസ്‌കോ കളമശേരി ഉമാ തോമസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

തൃക്കാക്കരയില്‍ പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പരാതി. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക