Image

ഇന്ധനവില കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് 

ജോബിന്‍സ്‌ Published on 22 May, 2022
ഇന്ധനവില കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് 

ഇന്ധന വില കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. 18.42 രൂപ ഇന്ധനനികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല.

യുപിഎ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും ഇന്ധനനികുതി 19.90 രൂപ കൂടുതലാണെന്നും പറഞ്ഞ സുര്‍ജെവാല 2014 മേയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ഈടാക്കിയിരുന്നത് വെറും 9.48 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2022 മേയ് ആകുമ്പോള്‍ പെട്രോളിന്റെ ഇന്ധനനികുതി ഇനത്തില്‍ മാത്രം 27.90 രൂപ കേന്ദ്രം ഈടാക്കുന്നുണ്ടെന്ന് സുജെവാല ആരോപിച്ചു.

പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. ഇതിനുസരിച്ച് കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയുമാണ് കുറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക