ലക്ഷദ്വീപ് തീരത്തെ ഹെറോയിന്‍ വേട്ട ; സംഘത്തിന് പാക് ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് 

ജോബിന്‍സ്‌ Published on 22 May, 2022
ലക്ഷദ്വീപ് തീരത്തെ ഹെറോയിന്‍ വേട്ട ; സംഘത്തിന് പാക് ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് 

ലക്ഷദ്വീപ് തീരത്തിനടുത്ത് വന്‍ തോതില്‍ ഹെറോയിന്‍ വേട്ട നടന്ന സംഭവത്തില്‍ പിടിയിലായവര്‍ക്ക് പാകിസ്ഥാനുമായി ബന്ധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘത്തില്‍ രണ്ട് മലയാളികളും ഉണ്ട്. സുചന്‍, ഫ്രാന്‍സീസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യത്തൊഴിലാളികളായ ഇവര്‍ ജോലിക്കെത്തിയതാണെന്നാണ് മൊഴി

എന്നാല്‍ തമിഴ്‌നാട് സ്വദേശികളായ നാല് പേര്‍ക്കാണ് പാകിസ്ഥാന്‍ ബന്ധം കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ഡിആര്‍ഐ സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ ബോട്ടില്‍ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകള്‍ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലില്‍ ഹെറെയിന്‍ കൈമാറ്റത്തിനുളള ലൊക്കേഷന്‍ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. 

കളളക്കടത്തിനെപ്പറ്റി എന്‍ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എന്‍ ഐ എ ചോദ്യം ചെയ്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക