ആര്‍ക്കും പിന്തുണയില്ല ;  മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമസഖ്യം

ജോബിന്‍സ്‌ Published on 22 May, 2022
ആര്‍ക്കും പിന്തുണയില്ല ;  മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ജനക്ഷേമസഖ്യം

തൃക്കാക്കരയില്‍ ട്വന്റിട്വന്റിയും ആംആദ്മിയും ഉള്‍പ്പെടുന്ന ജനക്ഷേമ സഖ്യത്തിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തിലെ അഭ്യൂഹങ്ങള്‍ അവസാനിച്ചു. ആര്‍ക്കും പിന്തുണയില്ലെന്ന് ട്വിന്റി ട്വിന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവ് പി സി സിറിയക്കും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അണികളോട് മനസാക്ഷി വോട്ട് ചെയ്യാന്‍ ഇവര്‍ ആഹ്വാനം ചെയ്തു. 

മൂന്ന് മുന്നണികള്‍ക്കും തങ്ങള്‍ പിന്തുണ നല്‍കില്ല. തിരഞ്ഞെടുപ്പിന് ഒമ്പത് ദിവസംമാത്രം ബാക്കി നില്‍ക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കട്ടെ. ജനങ്ങള്‍ വിധിയെഴുതട്ടെ എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും സാബു ജേക്കബ് പറഞ്ഞു. ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള കഴിവുണ്ട്. തീരുമാനം
 അവര്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സാബു ജേക്കബ് പറഞ്ഞു.

സര്‍ക്കാരുമായും ഇടതുമുന്നണിയുമായും ഇടഞ്ഞ് നില്‍ക്കുന്ന സാബു ജേക്കബ് യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക