Image

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി; കരാർ ഏറ്റെടുക്കാൻ അമ്മ

Published on 22 May, 2022
വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി; കരാർ ഏറ്റെടുക്കാൻ അമ്മ

 

വിജയ് ബാബുവുമായുള്ള 50 കോടി രൂപയുടെ കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിൻ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോർട്ട്. നടനും നിർമ്മാതവുമായ വിജയ് ബാബു ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയതിനു പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം.

മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക