Image

ആദ്യം മടങ്ങിയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ വിജയ് ബാബുവിനോട് കോടതി

ജോബിന്‍സ്‌ Published on 23 May, 2022
ആദ്യം മടങ്ങിയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ വിജയ് ബാബുവിനോട് കോടതി

നടിയെ പീഡിപ്പിച്ച കേസില്‍ ,സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. വിദേശത്തുള്ള വിജയ് ബാബുവിനോട് ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 

അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. അതിനാല്‍ തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. 

കേസ് അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റ് ഹാജരാക്കിയ ശേഷം ഇക്കാര്യം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക