Image

ദിലിപ് കേസിലും പിസി ജോര്‍ജിന്റെ കേസിലും സിപിഎം ഇടനിലക്കാരുണ്ടെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ്‌ Published on 23 May, 2022
ദിലിപ് കേസിലും പിസി ജോര്‍ജിന്റെ കേസിലും സിപിഎം ഇടനിലക്കാരുണ്ടെന്ന് വി.ഡി. സതീശന്‍

നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ കേസില്‍ പൊലീസിനെ പിന്നോട്ട് പിടിച്ച് വലിക്കുകയാണ്. സി പി എം നേതാക്കള്‍ ഇതിനുള്ള ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 

ഈ കേസില്‍ സ്ത്രീപക്ഷ നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത് എന്നത് കൊണ്ടാണ് അതിജീവിതക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പി സി ജോര്‍ജ്ജിന്റ കേസിലും സി പിഎമ്മില്‍ ഇടനിലക്കാരുണ്ട്. അവരാണ് ജോര്‍ജ്ജിനെ അറസ്റ്റില്‍ നിന്നും രക്ഷിക്കുന്നത്. സി പിഎമ്മും പി സി ജോര്‍ജ്ജും തമ്മിലുള്ള കള്ളക്കളി എന്തെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പി.സി. ജോര്‍ജിന്റെ കേസില്‍ നടക്കുന്നത് നാടകമാണെന്നും സതീശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക