Image

പാരാസെയിലിംഗിനിടെ താഴേക്ക് വീണ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Published on 23 May, 2022
പാരാസെയിലിംഗിനിടെ താഴേക്ക് വീണ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

 

ദാമന്‍: കേന്ദ്രഭരണ പ്രദേശമായ ദാമനിലെ ജാംപൂര്‍ ബീചില്‍ പാരാ സെയിലിംഗിനിടെ ആകാശത്ത് നിന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പറന്നുയര്‍ന്ന ഉടന്‍ തന്നെ മൂന്ന് പേര്‍ വീഴുന്ന അപകടത്തിന്റെ വീഡിയോ വൈറലായി.

30 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂവരും മുകളിലേക്ക് പറക്കുന്നതും പാരച്യൂട് വായുവില്‍ തിരിയുന്നതും തുടര്‍ന്ന് മൂവരും നിലത്ത് വീഴുന്നതും കാണാം. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക