Image

വിനയ് കുമാര്‍ സക്‌സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ 

Published on 23 May, 2022
വിനയ് കുമാര്‍ സക്‌സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ 




ന്യൂഡല്‍ഹി: വിനയ് കുമാര്‍ സക്‌സേനയെ ഡല്‍ഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. സക്‌സേനയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗാകാരം നല്‍കി. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. അനില്‍ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. നിലവില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിസ് കമ്മീഷന്‍ ചെയര്‍മാനാണ് വിനയ് കുമാര്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അനില്‍ ബൈജാല്‍ രാജിവച്ചത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക