Image

അവള്‍ മുന്‍സീറ്റിലുണ്ട് ; വിധി കേള്‍ക്കാന്‍ വൈകാരിക യാത്ര

ജോബിന്‍സ്‌ Published on 24 May, 2022
അവള്‍ മുന്‍സീറ്റിലുണ്ട് ; വിധി കേള്‍ക്കാന്‍ വൈകാരിക യാത്ര

വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ മകള്‍ക്ക് നല്‍കിയ കാറിലാണ് വിസ്മയയുടെ അച്ഛന്‍ കോടതിയിലേക്ക് പുറപ്പെട്ടത്. കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിധി കേള്‍ക്കാന്‍ തനിക്കൊപ്പം മകളുടെ ആത്മാവും കോടതിയിലേക്ക് വരുന്നുണ്ട്. അതുകൊണ്ടാണ് മുന്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യാത്രയും പ്രതികരണങ്ങളും തീര്‍ത്തും വൈകാരികമായിരുന്നു. താനും മകളും ചേര്‍ന്നാണ് കാര്‍ വാങ്ങാന്‍ പോയത്. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയാണിത്. അവള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും അച്ഛന്‍ പറഞ്ഞു. ഈ കാറിന്റെ പേരിലായിരുന്നു കിരണ്‍ കുമാര്‍ വിസ്മയയെ ഏറ്റവുമധികം പീഡിപ്പിച്ചത്. 

സ്ത്രീധനമായി നല്‍കിയ കാര്‍ വളരെ കുറഞ്ഞ കാറാണെന്നും മുന്തിയ കാറായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞ് പീഡനം പതിവായിരുന്നു. വിസ്മയയുടെ മരണശേഷം ഈ കാര്‍ വിസ്മയയുടെ അച്ഛന്‍ ഉപയോഗിച്ചിട്ടില്ല വിസ്മയയുടെ സഹേദരന്‍ മാത്രമായിരുന്നു ഇടയ്ക്ക് ഈ വാഹനം ഉപയോഗിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക