Image

മുഖക്കുരു മാറാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

Published on 24 May, 2022
 മുഖക്കുരു മാറാത്തതില്‍ മനംനൊന്ത്  പെണ്‍കുട്ടി ജീവനൊടുക്കി
 
 
വിവിധ ചികിത്സകള്‍ നടത്തിയിട്ടും മുഖക്കുരു മാറാത്തതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടി ജീവനൊടുക്കി.
ബന്ദ ജില്ലയിലെ ബിസാന്‍ഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അജിത്പാറ വില്ലേജില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തത്.

അമ്മയും സഹോദരിയും കന്നുകാലികള്‍ക്ക് തീറ്റ കൊടുത്ത് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹ ആലോചനകളെല്ലാം മുഖക്കുരു ഉണ്ടെന്ന കാരണത്താല്‍ മുടങ്ങിപോയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബിന്‍സാഡ സര്‍ക്കിള്‍ പോലീസ് മേധാവി കെ.കെ.പാണ്ഡ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക