Image

ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച്‌ ക്വാഡ് ഉച്ചകോടി

Published on 24 May, 2022
ചൈനക്കെതിരെ കടുത്ത  നിലപാട് സ്വീകരിച്ച്‌  ക്വാഡ് ഉച്ചകോടി
 
 
ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച്‌ ക്വാഡ് ഉച്ചകോടി . ഇന്തോ പസഫിക് മേഖലയില്‍ ചൈന നടത്തുന്ന ഇടപെടലുകളെ തടയുമെന്ന്  ഉച്ചകോടി വ്യക്തമാക്കി .
നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബര്‍ സുരക്ഷ മേഖലകളില്‍ ക്വാഡ് രാജ്യങ്ങള്‍ കൂടുതല്‍ സഹകരണം ഏര്‍പ്പെടുത്തും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ ഫെല്ലോഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊര്‍ജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടന്‍ ചേരാനും ഉച്ചകോടിയില്‍ തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക