Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച(ജോബിന്‍സ്)

ജോബിന്‍സ്‌ Published on 24 May, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച(ജോബിന്‍സ്)

നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് . വിവിധ വകുപ്പുകളിലായി  25 വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷ ഒന്നിച്ചായതിനാല്‍ 10 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
***********************************************
തന്റെ മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍നായര്‍ പറഞ്ഞു. എന്നാല്‍ ശിക്ഷ കുറഞ്ഞു പോയെന്നും ജീവപര്യന്തമായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നും വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചു. 
***********************************************
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചു കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ രണ്ട പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തോളിലേറ്റിയ ഇരാറ്റുപേട്ട സ്വദേശി അന്‍സാറിനേയും പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസിനേയുമാണ് പോലീസ് കസ്റ്റഡിയിലെടുതത്ത. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. 
************************************************
നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല. ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് പിന്മാറിയതിനെ തുടര്‍ന്ന് ഹര്‍ജി നാളത്തേക്ക് മാറ്റി. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി പിന്‍മാറിയത്. ജഡ്ജിനെ വിശ്വാസമില്ലന്നും അത് കൊണ്ട് ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
***********************************************
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തില്‍ തിരിച്ചെത്തും. വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോല്‍ ആദ്യം മടക്ക ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മടക്കടിക്കറ്റെടുത്ത് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്.
*********************************************
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നടിയ്ക്ക് ഒപ്പമാണന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യുഡിഎഫ് ഗൂഢാലോചനയാണ് ഇപ്പോഴത്തെ കേസിന് പിന്നിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. 
************************************************
കെ റെയില്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജിയോടാഗ് സര്‍വെയാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്ന് കോടതി ചോദിച്ചു. കൊണ്ടുവന്ന കല്ലുകള്‍ എവിടെയാണെന്നും കോടതി ആരാഞ്ഞു. കല്ലിടല്‍ എന്തിനാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും ജിയോടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.
***********************************************
അഞ്ച് സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്ന് അഭിപ്രായ സര്‍വേ ഫലം. തമിഴ്നാടിനു പുറമേ കേരളം, ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 85% പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും പ്രശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക