Image

കുരങ്ങുപനി: ബെല്‍ജിയം 21 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

Published on 24 May, 2022
കുരങ്ങുപനി: ബെല്‍ജിയം 21 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ബര്‍ലിന്‍ : കുരങ്ങ് പനി ബാധിച്ച രോഗിക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ബെല്‍ജിയം. ഇത്തരത്തിലൊരു നടപടി ലോകത്തിലാദ്യമായി നടപ്പാക്കുന്നത് ബെല്‍ജിയമാണ്. പന്ത്രണ്ട് രാജ്യങ്ങളിലായി 100 ലധികം പേര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  രോഗം ബാധിച്ചവര്‍ 21 ദിവസം ഒറ്റപ്പെട്ട് കഴിയണം. 

ജര്‍മനിയില്‍ മങ്കിപോക്‌സ് മൂന്നു പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധിയുടെ വലിയ തരംഗം ഇപ്പോള്‍ പ്രതീക്ഷിക്കേണ്ടതില്ലന്നും എന്നാല്‍ തികഞ്ഞ ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് പോലെ കുരങ്ങുപനി വ്യാപകമാകുമെന്ന് കരുതുന്നില്ലന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക